ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന 'വെളിപ്പെടുത്തലുമായി' പാകിസ്താന്... ഇന്ത്യയിലെ അണ്വായുധങ്ങള്‍
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയ പാകിസ്താന് ഇന്ത്യക്കെതിരെ പുത്തന്‍ ആരോപണവുമായി രംഗത്ത്. സാമാധാനാവശ്യത്തിനുള്ള ആണവ സാമഗ്രികള്‍ ഇന്ത്യ അണ്വായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നാണ് ആരോപണം.
അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??
ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് പാകിസ്താന് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ അതിനൊന്നും കൃത്യമായ തെളിവുകള്‍ ഇല്ലെന്ന് മാത്രം.
പാകിസ്താന് ഇന്ത്യയെ എത്രമാത്രം ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോഴത്തെ ആരോപണം. കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നേരിട്ട ഒറ്റപ്പെടലിനോട് ഇന്ത്യയോടുള്ള പ്രതികാരമായിട്ടും ഇതിനെ വിലയിരുത്താം.

പാകിസ്താന് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ാണ് കഴിഞ്ഞ ദിവസം പാകിസ്താന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജ്യാന്തര ധാരണ ഇന്ത്യ തെറ്റിക്കുന്നു എന്നാണ് ആരോപണം.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ആണവ സാമഗ്രികള്‍ ഇന്ത്യ അണ്വായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നാണ് ആരോപണം. യുദ്ധേതര ആണവ പദ്ധതികളുടെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതത്രെ.

ഇന്ത്യയുടെ ഈ നടപടി പുതിയ ഒരു കാര്യമോ, ആരും കണ്ടെത്താത്തതോ അല്ലെന്നാണ് പാകിസ്താന് പറയുന്നത്. സമാധാനാവശ്യത്തിന് എന്ന പേരില്‍ ഇറക്കുമതി ചെയ്യുന്ന ആണവ സാമഗ്രികള്‍ ഇത്തരത്തില്‍ ഇന്ത്യ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്നാണ് ആക്ഷേപം.

ഇന്ത്യ അന്താരാഷ്ട്ര കരാര്‍ ലംഘിക്കുന്നു എന്നതല്ല പാകിസ്താന്റെ പ്രശ്നം. അണ്വായുധ നിര്‍മാണം പാകിസ്താന്റെ ദേശീയ സുരക്ഷയേയും ദക്ഷിണേഷ്യയിലെ സമാധാനന്തരീക്ഷത്തേയും ബാധിക്കുന്നതാണത്രെ.

മാധ്യമ വാര്‍ത്തകളും ചില ഗവേഷണ പ്രബന്ധങ്ങളും ഒക്കെ ഉയര്‍ത്തിക്കാണിച്ചാണ് പാകിസ്താന്റെ ആരോപണങ്ങള്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ അണ്വായുധ പദ്ധതി തന്നെ ഇന്ത്യയിലേതാണ് എന്നാണ് പറയുന്നത്.

ഇന്ത്യയുടെ കൈവശം ഇപ്പോള്‍ തന്നെ 2,600 അണ്വായുധങ്ങള്‍ ഉണ്ടെന്നും പാകിസ്താന് ആരോപിക്കുന്നുണ്ട്. ചില വിദേശ ഏജന്‍സികളെ ഉദ്ധരിച്ചാണ് ഇത്തരം ആരോപണങ്ങള്‍ പാകിസ്താന് ഉന്നയിച്ചിട്ടുള്ളത്.

തങ്ങള്‍ നല്കുന്ന ആണവ സാമഗ്രികള്‍ ഇന്ത്യ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യംപരിശോധിക്കാന്‍ ആണവ വിതരണ സംഘത്തിലെ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പാകിസ്താന് വിദേശകാര്യ വക്താവ് പറഞ്ഞു.

കശ്മീരില്‍ ആര്‍എസ്എസ് യൂണിറ്റുകള്‍ തുടങ്ങുന്നതിനെതിരേയും പാകിസ്താന് രംഗത്തുണ്ട്. കശ്മീരികളല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് ആര്‍എസ്എസ് ശാഖകള്‍ തുടങ്ങുന്നത് എന്നാണ് ആക്ഷേപം.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications