കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ ഞെട്ടിപ്പിക്കുന്ന 'വെളിപ്പെടുത്തലുമായി' പാകിസ്താന്‍... ഇന്ത്യയിലെ അണ്വായുധങ്ങള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയ പാകിസ്താന്‍ ഇന്ത്യക്കെതിരെ പുത്തന്‍ ആരോപണവുമായി രംഗത്ത്. സാമാധാനാവശ്യത്തിനുള്ള ആണവ സാമഗ്രികള്‍ ഇന്ത്യ അണ്വായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നാണ് ആരോപണം.

രണ്ടും കല്‍പിച്ച് മഞ്ജു വാര്യര്‍? ഇനി ചിലരുടെ ഉറക്കം കെടുമോ? പിണറായിയുടെ പിന്തുണ എത്രവരെ?രണ്ടും കല്‍പിച്ച് മഞ്ജു വാര്യര്‍? ഇനി ചിലരുടെ ഉറക്കം കെടുമോ? പിണറായിയുടെ പിന്തുണ എത്രവരെ?

<strong>ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും!! ജൂലൈ മുതല്‍ എല്ലാം മാറും...</strong>ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും!! ജൂലൈ മുതല്‍ എല്ലാം മാറും...

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ അതിനൊന്നും കൃത്യമായ തെളിവുകള്‍ ഇല്ലെന്ന് മാത്രം.

പാകിസ്താന്‍ ഇന്ത്യയെ എത്രമാത്രം ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോഴത്തെ ആരോപണം. കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നേരിട്ട ഒറ്റപ്പെടലിനോട് ഇന്ത്യയോടുള്ള പ്രതികാരമായിട്ടും ഇതിനെ വിലയിരുത്താം.

വിദേശകാര്യ വക്താവ്

പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ാണ് കഴിഞ്ഞ ദിവസം പാകിസ്താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജ്യാന്തര ധാരണ ഇന്ത്യ തെറ്റിക്കുന്നു എന്നാണ് ആരോപണം.

ആണവ സാമഗ്രികള്‍

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ആണവ സാമഗ്രികള്‍ ഇന്ത്യ അണ്വായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നാണ് ആരോപണം. യുദ്ധേതര ആണവ പദ്ധതികളുടെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതത്രെ.

പുതിയതോ കണ്ടെത്താത്തതോ അല്ല

ഇന്ത്യയുടെ ഈ നടപടി പുതിയ ഒരു കാര്യമോ, ആരും കണ്ടെത്താത്തതോ അല്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. സമാധാനാവശ്യത്തിന് എന്ന പേരില്‍ ഇറക്കുമതി ചെയ്യുന്ന ആണവ സാമഗ്രികള്‍ ഇത്തരത്തില്‍ ഇന്ത്യ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്നാണ് ആക്ഷേപം.

പാകിസ്താന്റെ സുരക്ഷ

ഇന്ത്യ അന്താരാഷ്ട്ര കരാര്‍ ലംഘിക്കുന്നു എന്നതല്ല പാകിസ്താന്റെ പ്രശ്‌നം. അണ്വായുധ നിര്‍മാണം പാകിസ്താന്റെ ദേശീയ സുരക്ഷയേയും ദക്ഷിണേഷ്യയിലെ സമാധാനന്തരീക്ഷത്തേയും ബാധിക്കുന്നതാണത്രെ.

ഇന്ത്യന്‍ അണ്വായുധ പദ്ധതി

മാധ്യമ വാര്‍ത്തകളും ചില ഗവേഷണ പ്രബന്ധങ്ങളും ഒക്കെ ഉയര്‍ത്തിക്കാണിച്ചാണ് പാകിസ്താന്റെ ആരോപണങ്ങള്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ അണ്വായുധ പദ്ധതി തന്നെ ഇന്ത്യയിലേതാണ് എന്നാണ് പറയുന്നത്.

2,600 അണ്വായുധങ്ങള്‍

ഇന്ത്യയുടെ കൈവശം ഇപ്പോള്‍ തന്നെ 2,600 അണ്വായുധങ്ങള്‍ ഉണ്ടെന്നും പാകിസ്താന്‍ ആരോപിക്കുന്നുണ്ട്. ചില വിദേശ ഏജന്‍സികളെ ഉദ്ധരിച്ചാണ് ഇത്തരം ആരോപണങ്ങള്‍ പാകിസ്താന്‍ ഉന്നയിച്ചിട്ടുള്ളത്.

ആണവ വിതരണ രാജ്യങ്ങള്‍ നോക്കണം

തങ്ങള്‍ നല്‍കുന്ന ആണവ സാമഗ്രികള്‍ ഇന്ത്യ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യംപരിശോധിക്കാന്‍ ആണവ വിതരണ സംഘത്തിലെ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ആര്‍എസ്എസ്സിനെതിരേയും പാകിസ്താന്‍

കശ്മീരില്‍ ആര്‍എസ്എസ് യൂണിറ്റുകള്‍ തുടങ്ങുന്നതിനെതിരേയും പാകിസ്താന്‍ രംഗത്തുണ്ട്. കശ്മീരികളല്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് ആര്‍എസ്എസ് ശാഖകള്‍ തുടങ്ങുന്നത് എന്നാണ് ആക്ഷേപം.

English summary
Pakistan has accused India of diverting nuclear materials it had obtained for peaceful purposes under the NSG waiver to make weapons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X