കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 രാജ്യങ്ങളിലേക്ക് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും കയറ്റി അയക്കും

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 25 ഓളം രാജ്യങ്ങളിലേക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച് സിഎൻഎൻ-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. കൊറോണ വൈറസ് ബാധിത രോഗികളില്‍ ഫലപ്രദമാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ രാജ്യത്ത് ദൗര്‍ലഭ്യത സൃഷ്ടിക്കുമെന്ന ആശങ്കയെ തുടർന്ന് ഇവയുടെ കയറ്റുമതി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ആഭ്യന്തര ആവശ്യങ്ങൾ ക്ക ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോ രാജ്യത്തിനുസ് ആവിശ്യത്തിന് അനുസരിച്ച് കയറ്റുമതി ചെയ്യാനുള്ള തീരുമാനം എടുക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.

 hydro

ഇതോടെ കയറ്റുമതിയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച്ച ട്രംപ് മോദിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാവുമെന്നും മറിച്ചാണെങ്കില്‍ വലിയ തിരിച്ചടയുണ്ടാകുമെന്നും ട്രംപ് പിന്നീട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്കില്‍ ഇളവ് പ്രഖ്യാപിക്കുകയും ഭാഗികമായ കയറ്റുമതി ആരംഭിക്കുകയും ചെയ്തത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. എച്ച്സിക്യു തീരുമാനത്തിൽ ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി. ഒരിക്കലും മറക്കില്ലെന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

English summary
india has cleared exports for hydroxychloroquine to 25 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X