പത്താന്‍കോട് ഭീകരാക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറിയെന്ന് നവാസ് ഷെരീഫ്
ദില്ലി: പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്നും ഇവ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയിലേക്ക് പോയി തെളിവുകള്‍ ശേഖരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ആസൂത്രകരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ഷെരീഫ് വ്യക്തമാക്കി.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ, പാകിസ്താന് കൃത്യമായ തെളിവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പാകിസ്താന്റെ നടപടി ഇഴഞ്ഞ് നീങ്ങുകയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ജനുവരി ഒന്നിന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെതുടര്‍ന്ന് ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയും മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications