പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന മോദി! പാവപ്പെട്ടവന്റെ കാര്യമാണ് കഷ്ടം..
Recommended Video

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരന്‍ കൂടുതല്‍ പണക്കാരനുമാകുന്ന മോദി സര്‍ക്കാരിന്റെ നയം ചോദ്യ ചിഹ്നമാകുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയുടെയും ലൂക്കാസ് ചാന്‍സലുമാണ് പഠനം നടത്തിയത്. 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് രാജില്‍ നിന്നും ബില്യനെയര്‍ രാജിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ വളര്‍ച്ച പാവപ്പെട്ടവനേക്കാള്‍ 13 ഇരട്ടി കൂടുതലാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.80 കളില്‍ സാമ്പത്തിക അസമത്വം കുറയുന്നതായി കാണാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ അസമത്വം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലും ചൈനയിലുമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും (ഐഎംഎഫ്) വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും അതിവേഗം വളരുന്നവയാണെങ്കിലും സാമ്പത്തിക അന്തരം വളരെ വലുതാണെന്നാണ് ഐഎംഎഫ് പറഞ്ഞത്. സാമ്പത്തിക അസമത്വത്തിനെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളിലും ധാരാളം പദ്ധതികളും തയ്യാറാക്കപ്പെട്ടിരുന്നു. പക്ഷേ അവയൊന്നും ഫലപ്രദമാകുന്നില്ല












Click it and Unblock the Notifications