കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ചൈനയ്ക്ക് വിട്ടുനല്‍കിയിട്ടില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപത്ത് നിന്നും സൈന്യം പിന്‍വാങ്ങുന്നതിന് ചൈനയുമായി യാതൊരുവിധ ധാരണയിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യയുടെ ഒരു അതിര്‍ത്തി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. അതിര്‍ത്തിയിലെ പിന്മാറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ മണ്ണ് അടിയറവച്ചെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞിരുന്നു, ഇതിന് പിന്നാലെയാണ് കേന്ദ്രം പ്രസ്താവനയുമായി രംഗത്തെത്തിയത്.

എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

india

ദേശീയ താല്‍പ്പര്യവും പ്രദേശവും ഫലപ്രദമായി സംരക്ഷിക്കുന്നത് രാജ്യത്തെ സായുധ സേനയുടെ കഴിവുകളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ചതിനാലാണ് അത് സാധ്യമായതെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. നമ്മുടെ സൈനിക ഉദ്യോഗസ്ഥരുടെ ത്യാഗത്താല്‍ സാധ്യമായ നേട്ടങ്ങളെ സംശയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സൈന്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ഡ ഗാന്ധി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേക്കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങി. ചൈനയെ നേരിടാന്‍ നമ്മുടെ സൈന്യം തയ്യാറാണ് എന്നാല്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?

മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ രംഗത്തിറക്കാന്‍ അണിയറ നീക്കം; ഇര പരിവേഷം... പക്ഷേ, നറുക്ക് അഷറഫിന്മഞ്ചേശ്വരത്ത് കമറുദ്ദീനെ തന്നെ രംഗത്തിറക്കാന്‍ അണിയറ നീക്കം; ഇര പരിവേഷം... പക്ഷേ, നറുക്ക് അഷറഫിന്

English summary
India has not conceded any territory as a result of agreement with China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X