കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; 3 ലക്ഷം അടുക്കുന്നു; യുകെയെ മറികടന്ന് നാലാം സ്ഥാനത്ത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ഇന്ത്യയില്‍ ദിവസേന കൊവിഡ് കേസകളുടെ എണ്ണം കുതിച്ചുയരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 295772 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ ആകെ കേസുകളുടെ എണ്ണത്തില്‍ യുകെയും മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്നില്‍ അമേരിക്ക, യുഎസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണുള്ളത്. റഷ്യയില്‍ നിലവില്‍ 4.93 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലില്‍ 7.72 കേസുകളും. അമേരിക്കയിലാവട്ടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന കേസുകള്‍. 20 ലക്ഷത്തില്‍ കൂടുതല്‍.

covid

മേയ് 24ന് ശേഷമാണ് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. ഇതോടെയാണ് ഇന്ത്യ ലോക റാങ്കിംഗില്‍ 10 രാജ്യങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെടാന്‍ കാരണമായത്. വെറും 18 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്തെത്തിയത്. കൊവിഡ് രൂക്ഷമായ ഇറ്റലിയെയും സ്‌പെയിനെയും ഇന്ത്യ നേരത്തെ മറികടന്നിരുന്നു. ഡിസംബര്‍ മാസത്തോടെ ചൈനയിലെ വുഹാനിലായിരുന്നു വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നു. അന്ന് 500 കൂടുതല്‍ കേസുകളും 10 മരണം മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ന് ഒരു ദിവസത്തില്‍ മാത്രം 9000 കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസേന മരിക്കുന്നവരുടെ എണ്ണമാകട്ടെ 24 മണിക്കൂറില്‍ 350 വരെ ഇപ്പോള്‍ എത്തിനില്‍ക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളില്‍ മൂന്നില്‍ ഒന്നും മാഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 3438 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.അതേസമയം, രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആറിന്റെ മുന്നറിയിപ്പ്.

നഗരങ്ങളിലെ ചേരികളിലാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതലായി ഉള്ളത്. കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്ക് സംസ്ഥാനം തയ്യാറായാല്‍ അത് വലിയ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. കണ്ടെയ്ന്റ്‌മെന്റ് സോണുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

English summary
India has overtaken the UK in Covid cases, Total Positive Cases Reach 3 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X