കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിയാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇന്ത്യയില്‍ ദിനംപ്രതി ഉണ്ടാകുന്നത് 26000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

  • By Desk
Google Oneindia Malayalam News

ദില്ലി: നിത്യവും ഇന്ത്യ 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഇതിന്റെ 40 ശതമാനവും ദിവസേന സംഭരിക്കാതിരിക്കുന്നതാണ്. പുഴയിലും ഓടകളിലും സമുദ്രത്തിലും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ട് ദുരിതത്തിലായിരിക്കയാണ്. ജലമലിനീകരണവും വായുമലിനീകരണവും സൃഷ്ടിച്ച് മനുഷ്യനടക്കമുള്ള സകലജീവികളെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നതാണ് പ്ലാസ്റ്റിക്.


ഇന്ത്യയില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് നാലിന്യത്തിന്റെ ആറിലൊരു ഭാഗം 60 നഗരങ്ങളില്‍ നിന്നാണ്. ഇതില്‍ ദില്ലി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് 50 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത്. ഈ നഗരങ്ങള്‍ 4059 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നുണ്ട്. ദേശീയ മലിനീകരണ ബോര്‍ഡിന്റെ സര്‍വേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ബോര്‍ഡ് നടത്തിയ സര്‍വേയില്‍ 25,940 ടണ്‍ മാലിന്യത്തില്‍ 10,376 ടണ്‍ മാലിന്യം സംഭരിക്കപ്പെടാതിരിക്കയാണ്.

plastic-waste-1

2022 ഓടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ ഇന്ത്യ പര്യാപ്തി നേടുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഇത്. ഈ ലക്ഷ്യം നേടാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൈകോര്‍ക്കണമെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌ററിക്കിന്റെ ഉപയോഗം കര്‍ശനമായി നിരോധിക്കണമെന്നും പറയുന്നു. ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്ന് ടോക്‌സിക് വാച്ച് അലയന്‍സ് ഗോപാലകൃഷ്ണ പറയുന്നു.


ചൈനയും മലേഷ്യയും പ്ലാസ്റ്റിക് ഇറക്കുമതി നിര്‍ത്തലാക്കിയെന്നും അതേ പാത ഇന്ത്യയും സ്വീകരിക്കണമെന്നും പറയുന്നു. പുനരപയോഗം ചെയ്യാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഇറക്കുമതി നിയന്ത്രിച്ച് തെര്‍മോ പ്‌ളാസ്റ്റിക്കുകള്‍ നിരോധിക്കുകള്‍ നിരോധിക്കണമെന്നും ഇത്തരം പ്‌ളാസ്റ്റിക്കാണ് മാലിന്യത്തിലെ ഏറിയ പങ്കെന്നും പറയുന്നു.

English summary
India has produced over 25490 crore plastic waste per day, over 40 percent of the plastic waste are remain uncollected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X