കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിന്റെ മരുന്ന് പരീക്ഷിക്കാന്‍ ഇന്ത്യ, റെംഡിസിവിര്‍ 1000 ഡോസുകള്‍, ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം!

Google Oneindia Malayalam News

ദില്ലി: അമേരിക്കയില്‍ വിജയകരമായി പരീക്ഷിച്ച കൊറോണവൈറസ് മരുന്ന് റെംഡിസിവിര്‍ ഇന്ത്യയിലും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഈ മരുന്നിന് ഇന്ത്യയിലും പരീക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആയിരം ഡോസുകള്‍ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇത് പരീക്ഷിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. നേരത്തെ യുഎസ്സില്‍ റെംഡിസിവിര്‍ പരീക്ഷിച്ചപ്പോള്‍ ഭൂരിഭാഗം പേരിലും രോഗം ഭേദമായിരുന്നു.

1

നിലവില്‍ പരീക്ഷിക്കപ്പെട്ട മരുന്നുകളില്‍ ഫലിച്ചിരിക്കുന്നത് റെംഡിസിവിര്‍ മാത്രമാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ ഇന്ത്യയുടെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര വിജയിച്ചിരുന്നില്ല. ഐസിഎംആറും ഈ മരുന്ന് ഉപയോഗിച്ച് നോക്കാന്‍ തയ്യാറാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയാണ് റെംഡിസിവിറിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലോകത്തെ അറിയിച്ചത്. കൂടുതല്‍ രാജ്യങ്ങള്‍ ഇത് ഉപയോഗിച്ച് നോക്കണമെന്നും ഫൗസി പറഞ്ഞിരുന്നു. യുഎസ്സില്‍ റെംഡിസിവിറിന് റെഗുലേറ്ററി അപ്രൂവലും ലഭിച്ചിട്ടുണ്ട്.

രോഗം ഗുരുതരമായി ബാധിച്ച രോഗികളില്‍ റെംഡിസിവിര്‍ പരീക്ഷിച്ച് നോക്കാമെന്ന് അമേരിക്കയിലെ നിയമം. ഇന്ത്യയിലും ഈ സാഹചര്യത്തിലുള്ളവരില്‍ ഈ മരുന്ന് പരീക്ഷിക്കും. വേഗത്തില്‍ മരുന്ന് വിപണിയില്‍ എത്തിക്കാനാണ് ഗിലിയഡും ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഗിലിയഡ് നേരത്തെ അറിയിച്ചതാണ്. ഇന്ത്യയില്‍ മരുന്ന് പരീക്ഷിക്കാനും ഇവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം ആരോഗ്യ മന്ത്രി ചൈനയില്‍ നിന്നുള്ള കിറ്റുകളെ കുറിച്ചുള്ള കാര്യങ്ങളും വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞത് കൊണ്ടാണ് ചൈനയില്‍ നിന്ന് കിറ്റുകള്‍ വാങ്ങിയത്. എന്നാല്‍ ഇവ തീര്‍ത്തും മോശമായതാണ്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഇവിടെ നിന്ന് കിറ്റുകള്‍ വാങ്ങുന്നത് നിര്‍ത്തി. ചൈനയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Recommended Video

cmsvideo
ഇനിയും മണ്ടത്തരങ്ങളുണ്ടോ ട്രംപ് അണ്ണോ? : Oneindia Malayalam

ഇന്ത്യ വിശാല മനസ്സോടെയാണ് ലോകരാജ്യങ്ങളെ സഹായിച്ചതെന്നും അതുകൊണ്ടാണ് മലേറിയ മരുന്ന് അടക്കമുള്ള കയറ്റുമതി ചെയ്തതെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. 97 രാജ്യങ്ങളിലേക്കാണ് മലേറിയ മരുന്ന് നല്‍കിയത്. പാരസെറ്റമോള്‍ 103 രാജ്യങ്ങളിലേക്ക് നല്‍കി. വികസിതമല്ലാത്തതും ദരിദ്രവുമായ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും മരുന്നുകള്‍ നല്‍കിയത്. മരുന്ന് മേഖലയില്‍ ഇന്ത്യ നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മെഡിക്കല്‍ കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ സ്വയം പര്യാപ്തതയ്ക്കാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. അതേസമയം റെംഡിസിവിര്‍ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനം കോവിഡ് രോഗികളില്‍ വലിയ പ്രതീക്ഷ പകരുന്നതാണ്.

English summary
india has received 1000 doses of remdisivir-says-health minister harsh vardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X