കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ആശങ്കയൊഴിയാതെ ഇന്ത്യ; 96551 പുതിയ രോഗികള്‍; രോഗ ബാധിതര്‍ 45 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 96551 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 45,62,415 ആയി.ഇന്ത്യയില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് 1209 പേരാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് രോഗത്തെ തുടര്‍ന്ന് 76271 പേര്‍ മരണപ്പെട്ടു. 1.67 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.

''നിങ്ങളുടെ വീടാണ് പൊളിച്ചതെങ്കിലോ?'' നടി കങ്കണ റണാവത്തിന് പിന്തുണയുമായി അഹാന കൃഷ്ണ''നിങ്ങളുടെ വീടാണ് പൊളിച്ചതെങ്കിലോ?'' നടി കങ്കണ റണാവത്തിന് പിന്തുണയുമായി അഹാന കൃഷ്ണ

ഇതുവരേയും 35,42,665 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 943480 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 77.65 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക്. സെപ്തംബര്‍ 10 വരെ രാജ്യത്ത് 5.40 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച മാത്രം 11,63,542 പേരിലാണ് കൊവിഡ് പരിശോധനകള്‍ നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

corona

ലോകത്ത് 28316605 പേര്‍ക്കാണ് കൊവിഡ്.913284 പേര്‍ ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. 20331838 പേരാണ് ഇതുവരേയും കൊവിഡ് മുക്തി നേടിയത്.

ഇന്ത്യക്ക് പുറമേ അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റഴും കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബ്രസീലില്‍ 40431 പേര്‍ക്കും യുഎസിഎസ്എയില്‍ 38811 പേരിലും മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ കണക്കൂകള്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കാജനകമാണ്.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

ബ്രസീലില്‍ ഇതുവരേയും 4,239,763 പേര്‍ക്കും യുഎസ്എയില്‍ 6,588,163 പേര്‍ക്കുമാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മരണനിരക്കിലും ഇന്ത്യ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യയില്‍ 1213 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ അമേരിക്കയില്‍ 1090 പേര്‍ക്കും ബ്രസീലില്‍ 922 പേര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയുംഅതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും

അതിർത്തിയിൽ പിരിമുറുക്കം, 2000 സൈനികരെ എത്തിച്ച് ചൈന, സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യയുംഅതിർത്തിയിൽ പിരിമുറുക്കം, 2000 സൈനികരെ എത്തിച്ച് ചൈന, സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യയും

ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

English summary
India has recorded the biggest single-day spike of 96,551 coronavirus cases in a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X