കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികളുടെ വേദന ബിജെപി മാത്രം കാണുന്നില്ല, കേന്ദ്രത്തിനെതിരെ മുനവെച്ച് സോണിയാഗാന്ധി!!

Google Oneindia Malayalam News

ദില്ലി: അതിഥി തൊഴിലാളികളുടെ വിഷയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കാൽനടയായും മറ്റ് വാഹനങ്ങളിലുമായി സ്വദേശത്തേക്ക് യാത്രയായത്. ദേശീയ മാധ്യമങ്ങളും ഇത്തരത്തിൽ ജോലി നഷ്ടമായി സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിച്ചിരുന്നു.

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

നൂറിലധികം പേരാണ് ഇത്തരത്തിൽ ദേശീയപാതകളിൽ വെച്ച് അപകടത്തിൽപ്പെട്ടും തളർന്നു വീണും രാജ്യത്ത് മരണമടഞ്ഞിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന കോൺഗ്രസ് നീക്കത്തിന് തടസ്സങ്ങൾ സൃഷ്ടിച്ച് യുപി സർക്കാർ രംഗത്തെത്തിയത്. ഇതോടെ അതിഥി തൊഴിലാളികൾ അനുഭവിക്കുന്ന ക്ലേശങ്ങളും ദിനംപ്രതി വർധിച്ച് വരികയാണ്.

 ബിജെപി മാത്രം കാണുന്നില്ല

ബിജെപി മാത്രം കാണുന്നില്ല

ലോക്ക്ഡൌണിനിടെ കാൽനടയായും ട്രക്കുകളിലും വീടുകളിലേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ വേദനയാണ് ലോകം മുഴുവൻ കാണുന്നത്. ലോക്ക്ഡൌണിന്റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെയാണ് സോണിയാ ഗാന്ധി ബിജെപിക്കെതിരെ രംഗത്തെത്തിയത്. എല്ലവാവരും അവരുടെ സങ്കടം കാണുന്നു. അവരുടെ കരച്ചിൽ കേൾക്കുന്നു, എന്നാൽ ഇപ്പോഴും സർക്കാർ മാത്രം ഒന്നും കാണുന്നില്ല- അതിഥി തൊഴിലാളികൾക്കുള്ള വീഡിയോ സന്ദേശത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ പാവപ്പെട്ടവർക്കും അതിഥി തൊഴിലാളികൾക്കും, മധ്യവർഗ്ഗങ്ങൾക്കും വേണ്ടി കേന്ദ്രസർക്കാരിന് മുമ്പാകെ ശബ്ദമുയർത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സ്പീക്ക് അപ്പ് ക്യാമ്പെയിനിന്റെ ഭാഗമായാണ് സോണിയാ ഗാന്ധിയുടെ വീഡിയോ പുറത്തുവന്നത്.

 സഹായം ഉറപ്പുനൽകി

സഹായം ഉറപ്പുനൽകി


രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അടുത്ത ആറ് മാസത്തേക്കായി 7500 രൂപ വീതം നൽകണം. 10000 രൂപ അടിയന്തരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യവ്യാപക ലോക്ക്ഡൌണിനിടെ പെട്ടെന്ന് ജോലി നഷ്ടമായ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾക്ക് സൌജന്യമായും സുരക്ഷിതമായും വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള അവസരമൊരുക്കാമെന്നാണ് സോണിയാ ഗാന്ധി അതിഥി തൊഴിലാളികൾക്ക് നൽകിയിട്ടുള്ള ഉറപ്പ്. ഇതിനൊപ്പം മടങ്ങിയെത്തുന്നവർക്ക് ജോലി ഉറപ്പാക്കുന്നതിനൊപ്പം ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 200 രൂപയാക്കി ഉയർത്താനും സോണിയാ ഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്ക്

തൊഴിലുറപ്പ് പദ്ധതിക്ക്


കൊറോണ പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതൽ പേർക്ക് തൊഴിലുകൾ ഉറപ്പാക്കുന്നതിനായി 40,000 കോടി വകയിരുത്തിയിരുന്നു. 2020-21ലെ കേന്ദ്ര ധനകാര്യ ബജറ്റിൽ വകയിരുത്തിയ 61,000 കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.

 സുപ്രീം കോടതി ഇടപെട്ടു

സുപ്രീം കോടതി ഇടപെട്ടു

അതിഥി തൊഴിലാളി വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കത്തയച്ചിട്ടുണ്ട്. ഇതിന് പുറമേ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാന- കേന്ദ്രസർക്കാരുകൾ അടിയന്തരമായി സൌജന്യമായി ഭക്ഷണവും വെള്ളവും താമസവും ലഭ്യമാക്കാനും യാത്രയ്ക്കുള്ള സജ്ജീക്കരണങ്ങൾ നടത്താനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം മുൻകൂട്ടി അതിഥി തൊഴിലാളികളെ അറിയിക്കാനും നിർദേശമുണ്ട്.

 മടക്കയാത്രയ്ക്ക് പണം ഈടാക്കരുത്

മടക്കയാത്രയ്ക്ക് പണം ഈടാക്കരുത്

ലോക്ക്ഡൌൺ മൂലം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്നാണ് വ്യാഴാഴ്ച സുപ്രീം കോടതി അറിയിച്ചത്. ഇവർക്ക് മടക്കയാത്രക്ക് ബസ്, ട്രെയിൻ ടിക്കറ്റിനുള്ള പണം സംസ്ഥാനങ്ങൾ വഹിക്കമണെന്ന് കാണിച്ച് ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും റെയിൽവേയുമാണ് യാത്രാച്ചെലവ് വഹിക്കേണ്ടത്. അതേ സമയം ബസിൽ തിരിച്ചുപോകുന്നവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary
‘India has seen migrants’ pain but BJP has not’: Sonia Gandhi slams Centre and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X