Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയെ തുരത്താൻ ഇന്ത്യയ്ക്ക് കഴിയും! ഇന്ത്യ മുൻപും മഹാമാരികളെ തുരത്തിയിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

ദില്ലി; കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്ന് ലോകാരോഗ്യ സംഘടന.പോളിയോ, വസൂരി എന്നീ രണ്ട് മഹാമാരികളെ ലോകത്ത് നിന്ന് ഇല്ലാതാക്കിയ ഇന്ത്യയ്ക്ക് കൊറോണയേയും നേരിടാൻ സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ എക്സിക്യട്ടീവ് ഡയറക്ടർ മിഖായേൽ ജെ റയാൻ പറഞ്ഞു.

ഇന്ത്യ വളരെയധികം ജനസംഖ്യയുള്ള രാജ്യമാണ്. അതുകൊണ്ട് തന്നെ രോഗം വളരെ എളുപ്പത്തിൽ പടർന്ന് പിടിക്കാൻ സാധ്യത ഉണ്ട്. എന്നാൽ മുമ്പ് പോളിയോ, വസൂരി എന്നാ മഹാവ്യാദികൾ പകർന്ന് പിടിച്ചപ്പോൾ ഇന്ത്യ അവയെ ഫലപ്രദമായി ഇല്ലാതാക്കിയിട്ടുണ്ട്. ലോകത്ത് നിന്ന് ആ രോഗങ്ങളെ തുടച്ച് നീക്കാൻ ഇന്ത്യയാണ് നേതൃത്വം നൽകിയത്. കൊവിഡ് 19 നേയും തുടച്ച് നീക്കാനുള്ള കഴിവ് ഇന്ത്യയ്ക്ക് ഉണഅട്. ഒരു പ്രശ്നത്തിനും ലളിതമായ ഉത്തരങ്ങളില്ല. മുൻപത്തെയെന്ന പോലെ പോലെ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ ലോകത്തിന് വഴികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.

coronaindia

ഇന്ത്യയിൽ 500 ഓളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണമായി അടച്ചിരിക്കുകയാണ്. നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേ,മയം കർശന നിയന്ത്രണങ്ങൾക്കിടയിലും ആഗോളതലത്തിൽ കൊറോണ മരണം ഉയരുകയാണ്. ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം രോഗം ബാധിച്ച് 602 പേരാണ് മരിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്.

അതിനിടെ ലോകത്ത് രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിലസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള വെടിനിർത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+