ലോകത്ത് അവധിദിനം കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍
മുംബൈ: ഇന്ത്യയില്‍ ഈ വര്‍ഷം അവധി ദിനങ്ങള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ ആവശ്യത്തിനേക്കാള്‍ കൂടുതല്‍ അവധി ദിവസങ്ങളാണെന്ന് വെഗോയുടെ മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറയുന്നു. വെഗോ എന്ന മാഗസീനാണ് ഇത്തരത്തിലുള്ള പഠനം നടത്തിയത്. ഫിലിപ്പീന്‍സ്, ചൈന, മലേഷ്യ തുടങ്ങിയ ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഒരു വര്‍ഷം 21 അവധി ദിവസങ്ങള്‍ ആണ് ഉള്ളത്.
ഫിലിപ്പീന്‍സില്‍ 18 അവധി ദിനങ്ങളും, ചൈന, ഹോങ് കോങ് എന്നിവിടങ്ങളില്‍ 17 ഉം, തായിലന്‍ഡില്‍ 16 ഉം, മലേഷ്യയിലും വിയറ്റ്‌നാമിലും 14 ഉം, സിംഗപൂരില്‍ 11 അവധി ദിനങ്ങളും ആണ് ഉള്ളത്. ഈ കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ അവധി ദിനങ്ങള്‍ കൂടുതലാണ്.

യൂറോപ്പില്‍ 15 ദിവസം ആണ് അവധി ദിവസങ്ങളായി ഉള്ളതെന്ന് വെഗോയുടെ മാര്‍ക്കറ്റിംഗ് ഓഫീസറായ ജോചിമ് ഹോള്‍ട് പറയുന്നു. ചൈന ഈ വര്‍ഷം ആളുകള്‍ക്ക് പരമാവധി അവധികള്‍ നല്‍കുന്നുണ്ട്. അവധി ദിവസങ്ങള്‍ മാറ്റിവച്ച് ജോലി ചെയ്യുന്നവരുടെ സമയം നോക്കി നീണ്ട അവധി നല്‍കുന്നുവെന്നും ഹോള്‍ട് പറഞ്ഞു.
എന്നാല്‍ മെക്‌സിക്കോ ആണ് ലോകത്തെ ഏറ്റവും കുറച്ചു അവധി കൊടുക്കുന്ന രാജ്യം. വെറും ഏഴ് അവധികള്‍ മാത്രമേ നല്‍കുന്നുള്ളൂ. ചില രാജ്യങ്ങള്‍ പൊതു അവധി ദിവസങ്ങള്‍ കൂട്ടി നല്‍കാറുമുണ്ട്. ഫിലിപ്പീന്‍സില്‍ പൊതു അവധി കൂടാതെ അഞ്ച് ദിവസം കൂടി ജോലിക്കാര്‍ക്ക് കൂട്ടി നല്‍കും.












Click it and Unblock the Notifications