കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാക്കെതിരെ ഉപരോധം; യുഎസ് കമ്മീഷന്റെ നിലപാടില്‍ ആശ്ചര്യമില്ലെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ഉപരോധം ചുമത്തണമെന്ന അമേരിക്കന്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഇന്ത്യ. അമേരിക്കയുടെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള കമ്മീഷന്‍ (യുഎസ്‌സിഐആര്‍എഫ്) ആണ് അമിത് ഷാക്കെതിരെ ഉപരോധം ചുമത്തുന്ന കാര്യം പരിഗണിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്.

Amit

കമ്മീഷന്റെ നടപടിയില്‍ ആശ്ചര്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അമേരിക്കന്‍ കമ്മീഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ പുതിയ നീക്കത്തില്‍ ഒരു ആശ്ചര്യവും തോന്നില്ല. എങ്കിലും അവരുടെ നീക്കം ഖേദകരമാണ്. മുന്‍വിധിയോടെയാണ് അമേരിക്കന്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതും തീരുമാനമെടുക്കുന്നതും. പുതിയ ബില്ല് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

ന്യൂനപക്ഷ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് പൗരത്വ ബില്ലിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ബില്ലും പൗരത്വ പട്ടികയും ഒരു പൗരന്റെയും പൗരത്വം ഇല്ലാതാക്കുന്നില്ല. എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ പൗരത്വം സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

മതപരമായ വിവേചനാണ് ബില്ല് എന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയാല്‍ ബില്ലിന് മുന്‍കൈയ്യെടുത്ത അമിത് ഷാക്കെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്നുമാണ് അമേരിക്കന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

ഖത്തര്‍ അമീര്‍ സൗദിയിലേക്കില്ല; പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ചു, പ്രതിസന്ധി തീര്‍ന്നേക്കില്ലഖത്തര്‍ അമീര്‍ സൗദിയിലേക്കില്ല; പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ചു, പ്രതിസന്ധി തീര്‍ന്നേക്കില്ല

ബില്ലിനെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ അമേരിക്കന്‍ കമ്മീഷന്റെ നിലപാട് പ്രധാന വാര്‍ത്തയായിരുന്നു. ലോക്‌സഭയില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ പാസാക്കി ശേഷം രാഷ്ട്രപതി ഒപ്പുവച്ചാല്‍ നിയമമാകും. രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

English summary
India hits back after US panel slams CAB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X