ലോക പട്ടിണിക്കാരില്‍ നാലില്‍ ഒന്ന് ഇന്ത്യയില്‍
ദില്ലി: ലോകത്തിലെ പട്ടിണിപ്പാവങ്ങളുടെ കണക്കിലേക്ക് ഇന്ത്യയുടെ സംഭാവന എത്രയെന്നറിയമോ... ഫായിലിന് ചുഴലിക്കാറ്റില്‍ ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ മാത്രം ശാങ്കേതിക വളര്‍ച്ച നേടിയ രാജ്യമാണ് നമ്മുടേത്. പക്ഷേ പട്ടിണിക്കാരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
ലോകത്ത് 84.2 കോടി ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ അതിന്റെ നാലില്‍ ഒന്ന് പേരും ഇന്ത്യയിലാണത്രെ. 21 കോടി പട്ടിണി പാവങ്ങളുടെ ഇന്ത്യ.

ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്(ജിഎച്ച്ഐ) ആണ് ഇത്തരത്തില്‍ ഒരു കണക്ക് തയ്യാറാക്കിയത്. 2011 മുതല്‍ 2013 വരെയുള്ള കണക്കാണിത്. 2010-2012 കാലത്തെ കണക്ക് വച്ചു നോക്കുമ്പോള്‍ പട്ടിണിയുടെ നിരക്ക് അല്‍ പം കുറഞ്ഞിട്ടുണ്ട്. 87 കോടിയായിരുന്നു ആ സമയത്തെ പട്ടിണിക്കാരുടെ എണ്ണം.
ആശ്വാസമേകുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ധാന്യ ഉത്പാദനത്തിലെ വര്‍ദ്ധനയാണത്. 248.9 കോടി മെട്രിക് ടണ്‍ ധാന്യമാണ് 2011-2013 കാലത്ത് ഉത്പാദിപ്പിച്ചിട്ടുള്ളത്. ഇത് സര്‍വ്വകാല റോക്കോര്‍ഡ് ആണ്.
പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണെങ്കിലും മറ്റ് ചില കാര്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ 21 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുട്ടികളിലെ ഭാരക്കുറവ് 43.5 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications