കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പട്ടിണിക്കാരില്‍ നാലില്‍ ഒന്ന് ഇന്ത്യയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ പട്ടിണിപ്പാവങ്ങളുടെ കണക്കിലേക്ക് ഇന്ത്യയുടെ സംഭാവന എത്രയെന്നറിയമോ... ഫായിലിന്‍ ചുഴലിക്കാറ്റില്‍ ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ മാത്രം ശാങ്കേതിക വളര്‍ച്ച നേടിയ രാജ്യമാണ് നമ്മുടേത്. പക്ഷേ പട്ടിണിക്കാരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

ലോകത്ത് 84.2 കോടി ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ അതിന്റെ നാലില്‍ ഒന്ന് പേരും ഇന്ത്യയിലാണത്രെ. 21 കോടി പട്ടിണി പാവങ്ങളുടെ ഇന്ത്യ.

Poverty India

ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്(ജിഎച്ച്‌ഐ) ആണ് ഇത്തരത്തില്‍ ഒരു കണക്ക് തയ്യാറാക്കിയത്. 2011 മുതല്‍ 2013 വരെയുള്ള കണക്കാണിത്. 2010-2012 കാലത്തെ കണക്ക് വച്ചു നോക്കുമ്പോള്‍ പട്ടിണിയുടെ നിരക്ക് അല്‍ പം കുറഞ്ഞിട്ടുണ്ട്. 87 കോടിയായിരുന്നു ആ സമയത്തെ പട്ടിണിക്കാരുടെ എണ്ണം.

ആശ്വാസമേകുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ധാന്യ ഉത്പാദനത്തിലെ വര്‍ദ്ധനയാണത്. 248.9 കോടി മെട്രിക് ടണ്‍ ധാന്യമാണ് 2011-2013 കാലത്ത് ഉത്പാദിപ്പിച്ചിട്ടുള്ളത്. ഇത് സര്‍വ്വകാല റോക്കോര്‍ഡ് ആണ്.

പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണെങ്കിലും മറ്റ് ചില കാര്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ 21 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുട്ടികളിലെ ഭാരക്കുറവ് 43.5 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

English summary
The number of hungry people in the world was estimated at 842 million in 2011-13 by the Global Hunger Index (GHI).About a quarter of the world's hungry, or 210 million, are in India alone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X