• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർത്ഥിനികളും; 'വ്യഭിചാരക്കെണി' സംഘത്തിൽ കോളേജ് വിദ്യാർത്ഥിനികൾ...

ഇൻഡോർ: മധ്യപ്രദേശ് രാഷ്ട്രീയം ഹണിട്രാപിൽ കുടുങ്ങിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചതാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പെൺകുട്ടികളുടെ കെണിയിൽപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ പോലീസ് ഹണിട്രാപ് സംഘത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശിൽ നടന്നത്.

തട്ടിപ്പുസംഘം മെമ്മറികാർ‌ഡിൽ നിന്നും മായ്ച്ചുകളഞ്ഞ തെളിവുകൾ കൂടിയായാൽ ഇത് അയ്യായിരത്തോളമെത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയ സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം പ്രമുഖരെ ട്രാപ്പിൽ കുരുക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. ഉന്നതരെ കുടുക്കാൻ പ്രധാനമായും സംഘം ഉപയോഗിച്ചത് കോളേജ് വിദ്യാർത്ഥിനികളെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറതത് വരുന്നത്.

കിടപ്പറ പങ്കിടാൻ കോളേജ് വിദ്യാർത്ഥിനികൾ

കിടപ്പറ പങ്കിടാൻ കോളേജ് വിദ്യാർത്ഥിനികൾ

സംഘത്തിനു നേതൃത്വം നൽകിയ ശ്വേതാ ജെയ്നാണ് അന്വേഷണസംഘത്തോട്‌ കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചതെന്ന് അവർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത്‌ ചെയ്തതെന്നും ശ്വേത പോലീസിനോട് പറഞ്ഞു.

ഉന്നത കോളേജിൽ പഠനം

ഉന്നത കോളേജിൽ പഠനം

അറസ്റ്റിലായ കോളേജ് വിദ്യാർഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. സർക്കിരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വെളിപ്പെടുത്തി.

പഠന ചിലവ് വഹിക്കാമെന്ന് വാഗ്ദാനം

പഠന ചിലവ് വഹിക്കാമെന്ന് വാഗ്ദാനം

ആദ്യം തന്നെ ശ്വേതയുടെ വാഗ്ദാനങ്ങൾ മോണിക്ക തള്ളിക്കളയുകയായിരുന്നു. പന്നീട് തട്ടിപ്പുസംഘത്തിലെ ആരതി ദയാൽ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എൻജിഒ ഏറ്റെടുക്കാമെന്ന്‌ വാഗ്ദാനംചെയ്യുകയായിരുന്നു. സാമ്പത്തിക സ്ഥിതി വളരെ മോശമായ കുടുംബത്തിന് ഈ വാഗ്ദാനം തള്ളിക്കളയാനാകില്ല. തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി പിതാവ് മോണിക്കയെ ആരതിക്കൊപ്പം അയക്കുകയായിരുന്നു.

എൻജിനീയർക്ക് വഴങ്ങാൻ ആവശ്യപ്പെട്ടു

എൻജിനീയർക്ക് വഴങ്ങാൻ ആവശ്യപ്പെട്ടു

ഇതിന് പിന്നാലെ സർക്കാർ എൻജിനിയറായ ഹർഭജൻ സിങ്ങിന് വഴങ്ങാൻ ആരതി മോണിക്കയെ നിർബന്ധിച്ചു. അതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആരതി ഹർഭജനിൽനിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. . ഹർഭജൻ സംഘത്തിനെതിരേ പോലീസിൽ പരാതിനൽകിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച് വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാർത്ഥിനികൾ മാത്രമല്ല സംഘത്തിലുളഅളത്. ഇതിന് പുറമേ മുപ്പതോലം സ്ത്രീകളും ശ്വേതയുടെ സംഘത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

വൻ ശൃംഖല

വൻ ശൃംഖല

പെൺകെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തിൽ പുറത്തുവന്നത്. ‘ഇരകളിൽ' സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി(45) എന്നിവരാണ് കേസിൽ‌ ഇതുവരെ പിടിയിലായിരിക്കുന്നത്.

പ്രതിക്ക് ബിജെപിയുമായി ബന്ധം?

പ്രതിക്ക് ബിജെപിയുമായി ബന്ധം?

കേസിലെ പ്രതികൾക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്വേതക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്ന് ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചിരുന്നു.

കേന്ദ്രം വിശദീകരണം തേടി

കേന്ദ്രം വിശദീകരണം തേടി

അതേസമയം പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽ നിന്ന വിശദീകരണം തേടിയിട്ടുണ്ട്. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി വക്താവ് ദീപക് വിജയ്‌വർഗിയ പറഞ്ഞു.

English summary
India honey trap sex scandal: College students were used to seduce the government officials by Shweta Jain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X