കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021ല്‍ ഇന്ത്യക്ക് പ്രതീക്ഷ ഒറ്റകാര്യത്തില്‍, കോവിഡ് വാക്‌സിന്‍, പ്രതീക്ഷയേകി മോദിയുടെ സന്ദര്‍ശനം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പുതിയൊരു വര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഒരു മാസം മാത്രമാണ് ഉള്ളത്. 2020 ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷമായിരിക്കും. അതേസമയം തന്നെ 2021ല്‍ പ്രതീക്ഷയേകുന്ന നിരവധി കാര്യങ്ങള്‍ മുന്നിലുണ്ട്. പ്രധാനമായും നമ്മുടെ കോവിഡ് വാക്‌സിന്‍ തന്നെയാണ്. മറ്റൊരു ഇന്ത്യയുടെ സമ്പദ് രംഗം ശക്തമാകും എന്നതും. തിയേറ്ററുകള്‍ അടക്കമുള്ളവ രാജ്യത്ത് തുറന്ന് തുടങ്ങിയിട്ടുണ്ട്. ഇത് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ തന്നെ വലിയ ശക്തമായ ബിസിനസ് മേഖലയായി മാറും. അത്തരമൊരു ഉണര്‍വുണ്ടായാല്‍ ഇന്ത്യ ഒരിക്കല്‍ കൂടി ആഗോള ശക്തിയായി ഉയരും.

1

അതിലേറെ ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് കോവിഡ് വാക്‌സിന്‍. ജനങ്ങള്‍ക്ക് കോവിഡിനെ അതിജീവിക്കാന്‍ വേണ്ടത് വാക്‌സിനാണ്. ഇന്ത്യ റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന്‍ ഒരു വര്‍ഷം നൂറ് മൂല്യണ്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏറ്റവും നല്ല വാര്‍ത്തയാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇതുവരെ വന്നതില്‍ ഏറ്റവും മികച്ച വാക്‌സിനായി ലോകം കാണുന്നതും സ്പുട്‌നിക്കിനെയാണ്. 50 രാജ്യങ്ങള്‍ക്കെങ്കിലും ഈ വാക്‌സിന്‍ ലഭിക്കും. 1.2 ബില്യണ്‍ ഡോസുകളാണ് ഇവര്‍ എല്ലാം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കോവിഡ് വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാര്‍മ പ്ലാന്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും പ്രതീക്ഷ നല്‍കുന്നതാണ്. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കിലെത്തിയാണ് കാര്യങ്ങള്‍ മോദി ചോദിച്ചറിഞ്ഞത്. വാക്‌സിന്‍ വികസനത്തിന്റെ പുരോഗതിയെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും കമ്പനി പ്രതിനിധികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കമ്പനിയുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

സൈഡസ് കാഡില വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സികോവ് ഡിയുടെ ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി. ഇതിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റില്‍ ആരംഭിച്ചിരുന്നുവെന്നും ഇവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഡിഎന്‍എ അടിസ്ഥാനമാക്കിയാണ് സൈഡസ് കാഡില വികസിപ്പിക്കുന്നത്. മോദി ഇതേ കുറിച്ച് കൂടുതലറിയാനായി അഹമ്മദാബാദിലെ സൈഡസ് ബയോപാര്‍ക്കും സന്ദര്‍ശിച്ചു. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവരാണ് ഇന്ത്യയില്‍ മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. സെറം അടിയന്തര ഉപയോഗത്തിനായി അവരുടെ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അനുമതി തേടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
india hoping for a good new year may covid vaccine will get to all in 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X