കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഐഡിയാസ് ഉച്ചകോടി;ലോകം ഇന്ത്യയെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്ന് മോദി

Google Oneindia Malayalam News

ദില്ലി; ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യപ്രഭാഷണം നടത്തും. രാത്രി 9 നാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണം.യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യ-യുഎസ് സഹകരണം,ആഗോളവൽക്കരണം, വ്യാപാരം, നിക്ഷേപം എന്നിവ തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക.

 mod-1520496147-1

Newest First Oldest First
9:23 PM, 22 Jul

ഇന്ത്യയും യുഎസും നേരത്തേ തന്നെ ശക്തരായ പങ്കാളികളാണ്.
9:22 PM, 22 Jul

ഇന്ത്യ ഇനിയും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ ഉയർച്ചയെന്നാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു രാജ്യവുമായുള്ള വ്യാപാര അവസരങ്ങളുടെ ഉയർച്ചയാണ്
9:21 PM, 22 Jul

പ്രതിരോധത്തിലും ബഹിരാകാശത്തും നിക്ഷേപം നടത്താൻ ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്തുകയാണ്.പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ രണ്ട് പ്രതിരോധ ഇടനാഴികൾ സ്ഥാപിച്ചിട്ടുണ്ട്.
9:20 PM, 22 Jul

ഊർജ്ജ മേഖലയിലും നിക്ഷേപിക്കാൻ ഇന്ത്യ നിങ്ങളെ ക്ഷണിക്കുകയാണ്. .ഇന്ത്യ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി പരിണമിക്കുമ്പോൾ യുഎസ് കമ്പനികൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ ഉണ്ടാകും.
9:18 PM, 22 Jul

ബഹിരാകാശ മേഖലയിലയിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്ത്യയിൽ വന്ന് നിക്ഷേപം നടത്തുക
9:17 PM, 22 Jul

സിവിലിയൻ വ്യോമയാന മേഖലയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
9:17 PM, 22 Jul

ഇന്ത്യയും യുഎസും കാർഷിക മേഖലയിൽ ശക്തമായ പങ്കാളിത്തം വളർത്തിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിലേക്കും ഈ പങ്കാളിത്തം വിപുലീകരിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നും പ്രധാനമന്ത്രി
9:16 PM, 22 Jul

ഞങ്ങളുടെ കർഷകരുടെ കഠിനാധ്വാനത്തിൽ നിക്ഷേപിക്കാൻ ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. കാർഷിക മേഖലയിൽ നിക്ഷേപ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി മോദി. കാർഷികമേഖലയിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇപ്പോളാണെന്നും പ്രധാനമന്ത്രി
9:15 PM, 22 Jul

അവസരങ്ങളുടെ നാടായി ഇന്ത്യ വളരുകയാണെന്ന് പ്രധാനമന്ത്രി മോദി
9:14 PM, 22 Jul

ലോകം ഇന്ത്യയെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്ന് മോദി. തുറന്ന മനസ്സുകളാണ് തുറന്ന വിപണി സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രി
9:11 PM, 22 Jul

ആത്മ നിർഭാർ ഭാരതത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു
9:10 PM, 22 Jul

ആഗോള ആഘാതത്തിനെതിരായ പ്രതിരോധത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. അത് മനസിലാക്കാൻ ഒരു മഹാമാരി വേണ്ടി വന്നു
9:09 PM, 22 Jul

ദരിദ്രരെയും ദുർബലരെയും നമ്മൾ മുൻനിരിയിലേക്ക് കൊണ്ടുവരണം.വ്യാപാര അഭിവൃദ്ധിയോളം തന്നെ പ്രധാനമാണ് സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതും
9:06 PM, 22 Jul

മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്ന ആശയം വളരെ പ്രസക്തമാണെന്ന് പ്രധാനമന്ത്രി മോദി.നമ്മൾ ഒറ്റക്കെട്ടായി വേണം ഭാവിയെ കെട്ടിപടുക്കാൻ എന്നും പ്രധാനമന്ത്രി
9:03 PM, 22 Jul

ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം തുടങ്ങി
8:53 PM, 22 Jul

ഇന്ന് രാത്രി ഒൻപതിന് യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി മുഖ്യ പ്രഭാഷണം നടത്തുകയും ‘മികച്ച ഭാവി കെട്ടിപ്പടുക്കുക’ എന്ന വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്യും, ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു
8:23 PM, 22 Jul

ഈ വർഷം ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ദ്യ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായ ആഗോള പങ്കാളിത്തമായി ഉയർന്നു.അതിനുശേഷം ലോകം വളരെയധികം മാറി.ആരോഗ്യം, വാക്സിൻ, വികസനം എന്നിവയിൽ നമ്മുടെ രാജ്യങ്ങളുടെ സഹകരണം വിപുലീകരിച്ചു, ഇന്ത്യൻ സ്ഥാനപതി യുഎസ് സന്ധു പറഞ്ഞു
8:21 PM, 22 Jul

ഇന്തോ പസഫിക്കിലും ആഗോളതലത്തിലും യുഎസ് പ്രതിരോധ, സുരക്ഷാ പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു
8:20 PM, 22 Jul

ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ചർച്ചകളിലൂടെ ചില കാര്യങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വർഷങ്ങളിലേക്ക് ആവശ്യമാതിനെ കുറിച്ചുള്ള ആദ്യ പടി ഞങ്ങൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ഇപ്പോൾ തയ്യാറാക്കുന്ന ഈ സംരഭം പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് മാത്രമല്ല മറിച്ച് ലോകത്തിന് തന്നെ ഏറ്റവും ആവശ്യമായതായിരിക്കും, ജസ്റ്റർ പറഞ്ഞു.
8:17 PM, 22 Jul

ഇന്തോ-പസഫിക് മേഖലയിൽ സംഘർഷം ഉണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ല. മേഖലയ്ക്കായി ഞങ്ങൾ പങ്കിടുന്ന കാഴ്ചപ്പാട് നിറവേറ്റുന്നതിന് വിശ്വസ്തരും സമാന ചിന്താഗതിക്കാരുമായ പങ്കാളികളുമായി പ്രവർ‌ത്തിക്കേണ്ടതുണ്ട്,ജസ്റ്റർ പറഞ്ഞു
8:16 PM, 22 Jul

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന തരത്തിൽ തന്ത്രപ്രധാനമായ പങ്കാളിത്തത്തെ തങ്ങൾ സമഗ്രമായ ആഗോള പങ്കാളിത്തമായി മാറ്റിയെടുത്തുവെന്നും ജസ്റ്റർ പറഞ്ഞു
8:14 PM, 22 Jul

ലോകത്തെ നൂറിലധികം രാജ്യങ്ങൾക്ക് ഇന്ത്യ ഫാർമസ്യൂട്ടിക്കൽസ് നൽകിയിട്ടുണ്ട്.ഇന്ത്യയുമായി ശക്തമായ സഹകരണമാണ് യുഎസ് പുലർത്തുന്നത്, യുഎസ് സ്ഥാനപതി കെൻ ജസ്റ്റർ
7:03 PM, 22 Jul

മറ്റ് രാജ്യങ്ങളുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും സഖ്യങ്ങൾക്കപ്പുറത്തേക്ക് വിശാലമായി ചിന്തിക്കാനും തയ്യാറാവണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു
6:58 PM, 22 Jul

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ചു
6:40 PM, 22 Jul

കൊവിഡ് അന്താരാഷ്ട്ര സ്ഥാപനങ്ങളേയും പരമ്പരാഗത സഖ്യങ്ങളേയും ഉലച്ചു. ഇന്ത്യ-യുഎസ് ബന്ധത്തെ സംബന്ധിച്ച് ഇത് ഒരു അവസരമാണ്. ഇരു രാജ്യങ്ങളുടേയും പൂർണശേഷി പുറത്തെടുക്കാനുള്ള അവസരമാണിത്, ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡൻറ് നിഷ ബിശ്വാൾ പറഞ്ഞു.
6:36 PM, 22 Jul

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ചെറുകിട ബിസിനസുകൾ, ബാങ്കുകൾ എന്നിവയിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെ വലിയ ഫലം കൊയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
6:34 PM, 22 Jul

വ്യാപാര കരാറിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീർപ്പുകൽപ്പിച്ചിട്ടില്ലാത്ത ചില കാര്യങ്ങളുണ്ട്, അവ വേഗത്തിൽ തീർപ്പ് കൽപ്പിക്കപെടേണ്ടതുണ്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു
6:32 PM, 22 Jul

രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയും അമേരിക്കയും ഒരു വ്യാപാര കരാറിൽ ഏർപ്പെടുകയാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
6:31 PM, 22 Jul

സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷയുടെ നാമ്പുകൾ ദൃശ്യമാണെന്നും സർക്കാർ നൽകുന്ന ഉത്തേജക പാക്കേജ് കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ലോക്ക് ഡൗണിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്ന കമ്പനികൾക്ക് വലിയ മാറ്റമുണ്ടാക്കിയെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
6:29 PM, 22 Jul

കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവർ ഇതിനകം തന്നെ ഉച്ചകോടിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്.
READ MORE

English summary
India Ideas Summit: PM Modi to deliver keynote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X