കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് സൗദി; പ്രവാസി സുരക്ഷ സൗദി ഉറപ്പാക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ നേരിടുന്നതില്‍ ഇന്ത്യയ്ക്ക് മുഖ്യപങ്കുണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയ്ക്ക് സൗദി മുഖ്യ പരിഗണന നല്‍കുമെന്നും ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാത്തി പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം സൗദി അറേബ്യയാണ് ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചുചേര്‍ക്കുമെന്നും സൗദി അംബാസഡര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10

ഇന്ത്യയെ മുഖ്യ പങ്കാളിയായിട്ടാണ് സൗദി പരിഗണിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനും ഏഷ്യയ്ക്കും ഇന്ത്യ ഒരു ആസ്തിയാണ്. നിലവില്‍ നേരിടുന്ന ആരോഗ്യ മേഖലയിലെ വെല്ലുവിളിക്ക് പരിഹാരം കാണാന്‍ ഇന്ത്യയ്ക്ക് സാധിക്കും. പ്രതിസന്ധി കുറയ്ക്കാനും ഇന്ത്യയ്ക്ക് കഴിയും. കൊറോണ വിഷയത്തില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സൗദി പ്രതിനിധി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വിഷയം ലോകരാജ്യങ്ങളുമായി സംസാരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഈ വിഷയത്തില്‍ സൗദി അറേബ്യയും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കൊറോണ ഭീതി നേരിടുന്ന കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. എല്ലാ രാജ്യങ്ങളുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

സൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കിസൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കി

കൊറോണ വൈറസ് ആഗോള ഭീഷണിയായി മാറിയിരിക്കുകയാണെന്നും മോദി ചര്‍ച്ചയില്‍ പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയ കാര്യം മോദി എടുത്തുപറഞ്ഞു. ജി20 രാജ്യങ്ങളുടെ നേതാക്കളുമായി സമാനമായ രീതിയില്‍ ചര്‍ച്ച നടത്താനും ഇരുവരും തീരുമാനിച്ചു. ഇന്ത്യയില്‍ ഇതുവരെ 244 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. നാല് പേര്‍ മരിച്ചു. പല സംസ്ഥാനങ്ങളും കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.

കൊറോണ ഭീഷണി നേരിടാന്‍ സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പള്ളികളില്‍ ദിവസവും അഞ്ച് നേരം നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സൗദി അറേബ്യ. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരവുമുണ്ടാകില്ല. ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയെ ശക്തിപ്പെടുത്താന്‍ പ്രത്യേക ഫണ്ട് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
India important asset for global community in fight against coronavirus: Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X