കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് അതിര്‍ത്തിയില്‍ തിരക്കിട്ട സൈനിക വിന്യാസം: ഇന്ത്യന്‍ നീക്കം ഡോക്ലാം ആവര്‍ത്തിക്കാതിരിക്കാന്‍!

Google Oneindia Malayalam News

കിബിത്തു: ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ ഇന്ത്യ- ചൈ അതിര്‍ത്തിയില്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ അരുണാചല്‍ സെക്ടറിലെ പട്രോളിംഗിനുള്ള സൈനിക വിന്യാസമാണ് ഉയര്‍ത്തിയിട്ടുള്ളത്. ദിബാങ്, ദൗ ദെലെയ്, ലോഹിത് താഴ് വര എന്നീ പ്രദേശങ്ങളിലാണ് സൈനിക പട്രോളിംഗ് ശക്തമാക്കാനൊരുങ്ങുന്നത്. ചൈനീസ് സൈന്യവും ഇന്ത്യയും സൈന്യവുമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഇത്.

അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക നിരീക്ഷണം ശക്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് പുറമേ നദീതീരങ്ങള്‍ ​എന്നിവ കേന്ദ്രീകരിച്ചും ഇന്ത്യ സൈനിക വിന്യാസം നടത്തും. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രദാനമായ ടിബറ്റന്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യയുടെ നീക്കം. ഡോക്ലാം അതിര്‍ത്തി തര്‍ക്കം അവസാനിച്ചെങ്കിലും മേഖലയിലെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യയുടെ പ്രഥമ ലക്ഷ്യം. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഹെലികോപ്റ്ററുകളും വിന്യസിക്കും.

 ഡോക്ലാം അതിര്‍ത്തി തര്‍ക്കം

ഡോക്ലാം അതിര്‍ത്തി തര്‍ക്കം


73 ദിവസങ്ങള്‍ നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കത്തിന് ശേഷം സിക്കിം സെക്ടറില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ചൈനീസ് സൈന്യം ഡോക്ലാമില്‍ പട്രോളിംഗ് നടത്തുന്നത് നിര്‍ബാധം തുടര്‍ന്നിരുന്നു. ഡോക്ലാം പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചതോടെ ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കിബിത്തുവില്‍ വിന്യസിച്ചിട്ടുള്ള സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന സുപ്രധാന ഇന്ത്യന്‍ ഗ്രാമമാണ് കിബിത്തു.

 ഇന്ത്യ- ചൈന അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15-30 ദിവസത്തേയ്ക്ക് ചെറിയ പട്രോളിംഗ് സംഘങ്ങളെയാണ് ടിബറ്റിനോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളില്‍ വിന്യസിക്കുകയെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2017 ജൂണ്‍ 16 സൈന്യത്തിന്റെ റോഡ് നിര്‍മാണത്തോടെ ആരംഭിച്ച തര്‍ക്കം 2018 ആഗസ്ത് 28നാണ് അവസാനിക്കുന്നത്. തര്‍ക്കപ്രദേശത്തെ റോഡ് നിര്‍മാണം ചൈന നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാവാത്തതാണ് ഇരു രാജ്യങ്ങളും പ്രതിസന്ധിയിലാക്കിയത്.

 കിബിത്തുവില്‍ ശ്രദ്ധ

കിബിത്തുവില്‍ ശ്രദ്ധ

ടിബറ്റിനോട് അടുത്ത് കിടക്കുന്ന കിബിത്തു പോസ്റ്റിന് സമീപത്ത് സൈനികാവശ്യത്തിനുള്ള വസ്തുുക്കള്‍ എത്തിക്കുന്നതിന് വേണ്ടി സൈന്യം പാലവും നിര്‍മിക്കും. ഈപ്രദേശത്തെക്ക് ആകെയുള്ള റോഡ് അടച്ചിട്ട നിലയിലാണുള്ളത്. ലോഹിത് നദിയുടെ കിഴക്കന്‍ തീരത്തേക്കും പടിഞ്ഞാറന്‍ തീരത്തേക്കും എത്തുന്ന തരത്തിലുള്ള ഈ റോഡിന് ബദലെന്ന നിലയിലായിരിക്കും പാലം നിര്‍മിക്കുക. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൂടൂതല്‍ സമയവും അടച്ചിട്ട നിലയിലായിരിക്കും ഈ റോഡ്.
അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക നിരീക്ഷണം ശക്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് പുറമേ നദീതീരങ്ങള്‍ ​എന്നിവ കേന്ദ്രീകരിച്ചും ഇന്ത്യ സൈനിക വിന്യാസം നടത്തും.

 ഡോക്ലാമില്‍ നിന്ന് പഠിച്ചത്

ഡോക്ലാമില്‍ നിന്ന് പഠിച്ചത്

ചൈനയുമായുള്ള ഡോക്ലാം തര്‍ക്കത്തിന് ശേഷം ഇന്ത്യ സുപ്രധാന അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യയ്ക്കും മ്യാന്‍മാറിനും ഇടയിലുള്ള ട്രൈ ജംങ്ഷനുള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് സൈന്യത്തെ വിന്യസിച്ച് വരുന്നത്. ഡോക്ലാം തര്‍ക്കത്തിന് ശേഷം അതിര്‍ത്തി പ്രദേശങ്ങളിലെ മലകളിലും പര്‍വ്വത പ്രദേശങ്ങളിലുമുള്ള റോഡ് നിര്‍മാണത്തിനും ഇന്ത്യ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സൈന്യത്തിന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തരത്തിലേയ്ക്ക് റോഡുകള്‍ നിര്‍മിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം ഊന്നല്‍ നല്‍കിയിരുന്നത്.

 ചൈനീസ് നിര്‍മാണ പ്രവര്‍ത്തനം

ചൈനീസ് നിര്‍മാണ പ്രവര്‍ത്തനം

4000 കിലോമീറ്റര്‍ വരുന്ന ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. റോഡും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ചൈന പ്രദേശത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഹെലിപാ‍ഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഡോക്ലാമിലെ തര്‍ക്ക പ്രദേശത്തിന് സമീപത്ത് ചൈന പണിതുയര്‍ത്തുന്നത്. ഇക്കാര്യം നേരത്തെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും വ്യക്തമാക്കിയിരുന്നു. തര്‍ക്കത്തോടെ നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പുനഃരാരംഭിക്കുകയായിരുന്നുവെന്നാണ് വിവരം.

English summary
India has deployed more troops and significantly increased patrolling in the mountainous terrains of Dibang, Dau-Delai and Lohit valleys along the borders with China in the Tibetan region in Arunachal sector following the Doklam face-off, the most tense military confrontations between the two countries in decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X