കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

India at 75 :നൊബേൽ പുരസ്‌കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...

Google Oneindia Malayalam News

1901-ൽ നോബൽ ഫൗണ്ടേഷനാണ് നൊബേൽ സമ്മാനം ആരംഭിക്കുന്നത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകി വരുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം കൈവരിച്ച വിവിധ മേഖലകളിലുള്ള ആളുകള്‍ക്കാണ് നേബേല്‍ പുരസ്കാരം നല്‍കുന്നത്.

സമാധാനം, സാഹിത്യം, ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ ലോകത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയാണിത്.ഇന്ത്യയില്‍ നിന്നും ധാരാളം പേര്‍ നോബേല്‍ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഇന്ത്യയെ ലോകത്തിന് മുമ്പിലെത്തിച്ച ആ പ്രതിഭകള്‍ ആരോക്കെയെന്ന് അറിയാം...

India at 75: സിവി രാമൻ മുതല്‍ അബ്ദുല്‍ കലാം വരെ...രാജ്യത്തെ ലോകത്തിന് മുമ്പിലെത്തിച്ച 5 ശാസ്‌ത്ര പ്രതിഭകള്‍India at 75: സിവി രാമൻ മുതല്‍ അബ്ദുല്‍ കലാം വരെ...രാജ്യത്തെ ലോകത്തിന് മുമ്പിലെത്തിച്ച 5 ശാസ്‌ത്ര പ്രതിഭകള്‍

1

രവീന്ദ്രനാഥ ടാഗോർ

പ്രശസ്ത ഇന്ത്യൻ കവിയും സംഗീതജ്ഞനും ചിത്രകാരനുമായ രവീന്ദ്രനാഥ ടാഗോറാണ് നോബേല്‍ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ. 1913 ലാണ് അദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്. ബാർഡ് ഓഫ് ബംഗാൾ എന്നും ഗുരുദേവ് ​​എന്നും അറിയപ്പെടുന്ന ടാഗോർ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനത്തിന് പുറമെ ബംഗ്ലാദേശിന്‍റെ ദേശീയ ഗാനവും അദേഹം രചിച്ചു. ശ്രീലങ്കയുടെ ദേശീയ ഗാനം അദ്ദേഹത്തിന്റെ കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ടാഗോറിന്റെ പാട്ടുകളും കവിതകളും നോവലുകളും ലേഖനങ്ങളും ഇപ്പോഴും കൾട്ട് ക്ലാസിക്കുകളാണ്.

2

സി വി രാമൻ

സർ ചന്ദ്രശേഖര വെങ്കിട രാമൻ എന്ന സി വി രാമൻ 1930 ലാണ് നോബേല്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനാമാണ് അദേഹത്തിന് ലഭിച്ചത്. പ്രകാശത്തിന്റെ വിസരണം സംബന്ധിച്ച തന്റെ പ്രവർത്തനത്തിനും അദ്ദേഹത്തിന്റെ പേരിലുള്ള ഫലത്തിന്റെ കണ്ടെത്തലിനുമായിരുന്നു അവാർഡ്. ഭൗതിക ശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിലെ ഒരു നാഴികക്കല്ലായ, വ്യതിചലിക്കുന്ന പ്രകാശരശ്മികളിലെ തരംഗദൈർഘ്യത്തിലെ മാറ്റത്തിന്റെ പ്രതിഭാസമെന്ന് വിശേഷിപ്പിക്കുന്ന 'രാമൻ ഇഫക്റ്റ്' ആയിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.

3

മദർ തെരേസ

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ.ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു.
ദരിദ്രരുടെയും മരിക്കുന്നവരുടെയും മിശിഹ എന്ന മദറിന്റെ പ്രശസ്തി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഹായം എത്തിക്കുന്നതിലേക്ക് നയിച്ചു.

4

മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകി ലോകം അവരെ ആദരിച്ചു. മരണത്തിന് 19 വർഷത്തിനുശേഷം 2016-ൽ റോമൻ സഭ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

5

അമർത്യ സെൻ

1933 നവംബർ മൂന്നിന് അമർത്യസെൻ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലാണ് അമർത്യ സെൻ ജനിച്ചത്. അമർത്യ എന്നപേർ വിളിച്ചതു മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു.സാമ്പത്തികശാസ്ത്രം, ഗണിതം, തർക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധർമശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങൾ, വിശകലനരീതികൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമർത്യസെന്നിന്റെ പഠനങ്ങളുടെ കാതൽ.

6

1998-ലാണ് അമർത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്നത്. ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലെ സംഭാവനകൾക്കായിരുന്നു അവാർഡ്. നിരവധി സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ച അദേഹംഹാർവാഡിൽ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോൺട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റർ ആയും ഇദ്ദേഹം പ്രവർത്തിച്ചു.

7

വെങ്കിട്ടരാമൻ രാമകൃഷ്ണൻ

ഇന്ത്യൻ വംശജനായ അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ. 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ പുരസ്കാരം ലഭിച്ചത്. റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു

8

കൈലാഷ് സത്യാര്‍ഥി

1954 ൽ മദ്ധ്യപ്രദേശിലെ വിദിഷയിൽ ജനിച്ച സത്യാർഥി 26 -ആം വയസ്സിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവു കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന 'ബച്പൻ ബചാവോ ആന്ദോളൻ' എന്ന സംഘടന സ്ഥാപിച്ചു. 'ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ', 'ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ' എന്നീ അന്താരാഷ്ട്ര സംഘടനകൾക്കാണ് അദേഹം നേതൃത്വം നൽകുന്നത്.2014ല്‍ അദേഹം സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മലാലയുമായി പങ്കിട്ടു.

സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍

English summary
india independence day From Mother Teresa to Amartya Sen Indian Nobel Prize winners list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X