കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് സര്‍ക്കാര്‍, ഇറാനുമായി മന്ത്രാലയ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ഇടപെടും. ഇന്ത്യക്കാരുടെ മോചനത്തിനായി ഇറാന്‍ പ്രതിനിധികളുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി റാവിഷ് കുമാര്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. 18 ഇന്ത്യക്കാരാണ് ഇതില്‍ ജോലി ചെയ്യുന്നത്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം ബ്രിട്ടനെതിരെ ഉണ്ടായിരിക്കുന്നത്.

1

എന്താണ് ഇറാനില്‍ സംഭവിച്ചതെന്ന് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് റാവിഷ് കുമാര്‍ പറയുന്നു. ഇറാന്‍ സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വംശജരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമിക്കും. അക്കാര്യം ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 23 അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഗള്‍ഫ് മേഖലയിലെ പുതിയ സംഘര്‍ഷമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അതേസമയം ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് നേരത്തെ തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ അമേരിക്കയടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ പറഞ്ഞു. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കപ്പല്‍ ഉടമകള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ വരികയായിരുന്ന കപ്പലിനെതിരെ സര്‍വ സൈനിക സന്നാഹങ്ങലുമായി എത്തുകയായിരുന്നു ഇറാന്‍.

ഇറാനിയന്‍ മത്സ്യബന്ധന ബോട്ടുമായി ബ്രിട്ടീഷ് കപ്പല്‍ കൂട്ടിയിടിച്ചെന്നാണ് റിപ്പോര്‍ട്ട്. റഷ്യ, ഫിലിപ്പൈന്‍സ്, ലാത്വിയ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് അംഗങ്ങള്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനാണ്. എന്നാല്‍ കപ്പല്‍ ബ്രിട്ടനില്‍ നിന്നാണ്. അതേസമയം കപ്പലിലെ അംഗങ്ങള്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് സൂചന. പ്രധാനമായും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധവും ഇതില്‍ നിര്‍ണായകമാകും.

ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍!! ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; സംഘര്‍ഷം രൂക്ഷമായേക്കുംഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍!! ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; സംഘര്‍ഷം രൂക്ഷമായേക്കും

English summary
india intervenes release of crew members in british ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X