കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുലൈമാനി വധം: പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ... ആണവക്കരാര്‍ ചര്‍ച്ച ചെയ്തു, അനുനയ ചര്‍ച്ചകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഖാസിം സുലൈമാനി വധത്തില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കത്തുന്നതിനിടെ ഇന്ത്യ വിഷയത്തില്‍ ഇടപെട്ടു. ഇറാന്‍ ആണവക്കരാറില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍. സംയുക്ത ആണവക്കരാറിനെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാനിയന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിപണിയെ സംഘര്‍ഷം കനത്ത രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ സൈന്യത്തെയും അമേരിക്കന്‍ സഖ്യത്തെയും ആക്രമിക്കാന്‍ തുടങ്ങിയാല്‍ മേഖലയില്‍ ഇതുവരെ കാണാത്ത പ്രതിസന്ധികളാണ് ഉണ്ടാവുക. കൂടുതല്‍ യൂറേനിയം സമ്പുഷ്ടീകരിക്കാന്‍ തുടങ്ങിയെന്നും, യൂറോപ്പിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ വിപണിക്ക് ഭീഷണിയാണ്. എണ്ണയില്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ വിപണി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ ഇടപെടല്‍

ഇന്ത്യയുടെ ഇടപെടല്‍

ആണവക്കരാറിനെ കുറിച്ച് ഇന്ത്യ ഇറാനുമായി ചര്‍ച്ച നടത്തിയത്. വിദേശകാര്യ മന്ത്രിമാര്‍ തമ്മിലായിരുന്നു ചര്‍ച്ച. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്, ജയശങ്കറും തമ്മില്‍ ദില്ലിയിലാണ് ചര്‍ച്ച നടന്നത്. ഉഭയകക്ഷി യോഗത്തിനാണ് അദ്ദേഹമെത്തിയത്. നേരത്തെ ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ചബഹാര്‍ തുറമുഖം വഴിയുള്ള ബന്ധം ശക്തിപ്പെടുത്താനായിരുന്നു ഈ സന്ദര്‍ശനം. എന്നാല്‍ ആണവക്കരാറില്‍ തുടരുമോ എന്ന കാര്യം ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്.

പ്രശ്‌നം കടുപ്പം

പ്രശ്‌നം കടുപ്പം

ഇന്ത്യ ക്രൂഡോയിലിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് ഇറാഖിനെയാണ്. മേഖലയില്‍ എന്ത് പ്രശ്‌നം നടന്നാലും ഇന്ത്യയില്‍ എണ്ണ വില കുതിച്ചുയരും. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ എണ്ണ വില കൂടി ഉയര്‍ന്നാല്‍ അത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ഒരുപക്ഷേ വലിയ പ്രതിഷേധങ്ങള്‍ക്ക് തന്നെ അത് വഴിയൊരുക്കും. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവയാണ് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.

വില വര്‍ധിച്ചാല്‍....

വില വര്‍ധിച്ചാല്‍....

എണ്ണയുടെ വില വെറും പത്ത് ഡോളര്‍ വര്‍ധിച്ചാല്‍ വരെ വന്‍ പ്രതിസന്ധിയും വിലക്കയറ്റവുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 1.5 ബില്യണായി ഇന്ത്യയുടെ മാസ ഇറക്കുമതി വര്‍ധിക്കും. റീട്ടെയില്‍ പണപ്പെരുപ്പം 0.4 ശതമാനവും വര്‍ധിക്കും. ഇന്ത്യയില്‍ പണപ്പെരുപ്പം കുറയ്ക്കാനും പ്രതിസന്ധി ഇല്ലാതാക്കാനും ശ്രമിക്കുന്ന സര്‍ക്കാരിന് അടുത്ത അഞ്ച് വര്‍ഷം ഇത് വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടും. അതിനേക്കാള്‍ വലിയ വിഷയം ചെലവിനെ ഇത് സാരമായി ബാധിക്കുമെന്നതാണ്. അതോടെ വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയും. അതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും.

റൂഹാനിയുടെ മറുപടി

റൂഹാനിയുടെ മറുപടി

ഇറാന്‍ കൂടുതല്‍ യൂറേനിയം സമ്പുഷ്ടീകരിക്കാന്‍ തുടങ്ങിയെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ആണവക്കരാര്‍ ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണിത്. യുഎസ്, ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതോടെ ഇറാന്‍ വീണ്ടും അതേ പാതയിലേക്ക് മാറുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ട്. പക്ഷേ ഇതുമായി മുന്നോട്ട് പോകുമെന്നും റൂഹാനി പറഞ്ഞു.

വിദേശകാര്യ മന്ത്രി പറയുന്നത്

വിദേശകാര്യ മന്ത്രി പറയുന്നത്

യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അമേരിക്കയുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുകുത്തിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. യുഎസ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പുതിയ ഉപരോധങ്ങളോ അതല്ലെങ്കില്‍ നികുതിയോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇവര്‍ വഴങ്ങിയത്. ഇതൊരിക്കലും ശരിയാവാന്‍ പോകുന്നില്ല. ഹൈസ്‌കൂളുകളില്‍ നമ്മളെയെല്ലാം ശല്യം ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് ട്രംപെന്നും സരീഫ് പറഞ്ഞു.

ഇന്ന് അമേരിക്ക, നാളെ യൂറോപ്പ്; പ്രതികാരം ഒളിഞ്ഞിരിക്കുന്നു... ശക്തമായ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്ഇന്ന് അമേരിക്ക, നാളെ യൂറോപ്പ്; പ്രതികാരം ഒളിഞ്ഞിരിക്കുന്നു... ശക്തമായ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്

English summary
india iran discuss future of nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X