കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയബന്ധിതമായ ലോക്ഡൗൺ ലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. അതിതീവ്ര മേഖലയിൽ കൂടുതൽ ജാഗ്രത വേണം.ഇളവുകൾ വന്നതോടെ കൊവിഡ് ജാഗ്രതയിൽ കുറവുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിൽ രാജ്യത്തുടനീളമുള്ള നിരവധി നിർദ്ധനരായ കുടുംബങ്ങൾക്കായി സഹായം എത്തിച്ചു. 1.75 കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെച്ചു. 31,000 കോടി രൂപ പാവങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചു. 80 കോടി ജനങ്ങൾക്ക് റേഷൻ എത്തിച്ചു പ്രധാനമന്ത്രി പറഞ്ഞു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ 80 കോടി കുടുംബങ്ങൾക്ക് കിലോ അരിയോ ഗോതമ്പോ നൽകും. 90,000 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്ക് ആശ്വാസമാകും.

06-narendra-modi-c

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam

രാജ്യം അൺലോക്കിന്റെ രണ്ടാം ഘട്ടത്തിലാണ്. എല്ലാവരും നിർബന്ധമായും മാസ്കുകൾ ധരിക്കണം. ആരും നിയമത്തിന് അതീതരല്ല,. ഗ്രാമത്തലവനായാലും പ്രധാനമന്ത്രിയായാലും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഇത് ചുമയുടേയും പനിയുടേയുമെല്ലാം കാലമാണ്. ജനങ്ങൾ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണം. കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.

ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹം അത്തരം പരാമർശങ്ങൾ ഒന്നും നടത്തിയില്ല. അതേസമയം പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകി സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് നവംബര്‍ വരെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് നരേന്ദ്ര മോദി; 90000 കോടി ചെലവില്‍...പാവപ്പെട്ടവര്‍ക്ക് നവംബര്‍ വരെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് നരേന്ദ്ര മോദി; 90000 കോടി ചെലവില്‍...

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന പ്രധാനമന്ത്രികൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലെന്ന പ്രധാനമന്ത്രി

ജോസിന് കിടിലൻ പണിയുമായി കോൺഗ്രസ്; 328 തദ്ദേശ സീറ്റുകൾ തിരികെ പിടിക്കും; കോട്ടയത്ത് 4 നിയമസഭ സീറ്റുംജോസിന് കിടിലൻ പണിയുമായി കോൺഗ്രസ്; 328 തദ്ദേശ സീറ്റുകൾ തിരികെ പിടിക്കും; കോട്ടയത്ത് 4 നിയമസഭ സീറ്റും

English summary
India is doing much better in terms of fatality rate says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X