കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനേക്കാളും ചൈനയേക്കാളും മെച്ചപ്പെട്ട നിലയിൽ ഇന്ത്യ; ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ആശങ്ക വേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്നും ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക രംഗത്ത് ഉണർവേകാനുള്ള നിരവധി പരിഷ്കാരങ്ങളും വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വളർച്ച വളരെ ദുർബലമായിരിക്കുകയാണ്. എന്നാൽ അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ നില മെച്ചപ്പെട്ടതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

 5 വര്‍ഷം കൊണ്ട് അഴിമതിക്കാര്‍ കൂട്ടിലായി...യുനെസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശമായി മോദി!! 5 വര്‍ഷം കൊണ്ട് അഴിമതിക്കാര്‍ കൂട്ടിലായി...യുനെസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശമായി മോദി!!

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കി. ആഗോള തലത്തിൽ സാമ്പത്തിക വളർച്ച നിരക്ക് താഴേക്കാണ്. എല്ലാ മേലലകളിലും വളർച്ചാ നിരക്ക് ഉയർത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ഇത് തുടർന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്.

nirmala

2014ൽ അധികാരത്തിൽ എത്തിയത് മുതൽ ബിസിനസ് രംഗത്ത് പരിഷ്കാരങ്ങൾ നടത്തി വരികയാണ്. സർക്കാരിന് മുമ്പിൽ വലിയ പ്രതീക്ഷകളാണ് ഉള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി. ചൈന- യുഎസ് വ്യാപാര യുദ്ധം ഉൾപ്പെടെ ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതേസമയം ജിഎസ്ടി നിരക്കുകള്‍ ലളിതമാക്കുമെന്നും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും എയ്ഞ്ചല്‍ ടാക്‌സുകള്‍ ഒഴിവാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം ഞായറാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി റീഫണ്ട് വൈകില്ലെന്നും, കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്നിരുന്ന സൂപ്പര്‍ റിച്ച് ടാക്‌സില്‍ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു. നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും, സിഎസ്ആര്‍ വയലേഷന്‍ ക്രിമിനല്‍ കുറ്റമായി കാണില്ലെന്നും അവര്‍ വ്യക്തമാക്കി ആദായ നികുതി നോട്ടീസുകൾ ഇനി കേന്ദ്രീകൃത രൂപത്തിലാകും. കേന്ദ്രീകൃത സംവിധാനം ഒക്ടോബർ ഒന്നിന് നിലവിൽ വരും.

പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ ഉടനെ നൽകും. ഭവന വായ്പാ പലിശയിൽ ഇളവ് വരുത്തും. ലോണുകൾ അടച്ചു തീർത്താൽ അടുത്ത 15 ദിവസത്തിനുള്ളിൽ എല്ലാ രേഖകളും ബാങ്കുകൾ തിരിച്ചു നൽകണം, അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ തൽസ്ഥിതി ഓൺലൈനായി അറിയാനുള്ള സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.

സാമ്പത്തിക രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ്. സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണെന്നും കഴിഞ്ഞ 70 വർഷത്തിനിടെ ഇത്തരമൊരു സാഹചര്യം ആദ്യമാണെന്നും രാജീവ് കുമാർ പറഞ്ഞിരുന്നു.

English summary
India is growing better than China and US, Nirmala Sitaraman press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X