കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്ക

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോകക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഇപ്രകാരമാണ്;

എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍

9 ാം സ്ഥാനത്ത്

9 ാം സ്ഥാനത്ത്

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 1.6 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6936 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ വീണ്ടും ഉയര്‍ന്നത്. നിലവില്‍ 1,61,067 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകിച്ചത്. ആഗോള തലത്തിലെ കൊവിഡ് കേസുകള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ 9 ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

രാജ്യത്ത് ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് 4708 പേരാണ് മരണ മടഞ്ഞത്. 70900 പേര്‍ കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2598 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 1467 കേസുകളും മുംബൈയില്‍ ആണ്.

 തമിഴ്‌നാട്

തമിഴ്‌നാട്

മഹാരാഷ്ട്രക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തമിഴ്‌നാട്ടിലാണ്. ഇന്നലെ ഇവിടെ 12 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയതു. 827 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10372 ആയി. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ചെന്നൈലാണ്.

ലോകത്തില്‍

ലോകത്തില്‍

ലോകത്ത് കൊവിഡ് രോഗം ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് 57,88,073 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 3,57,400 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതിസമയം 24,97,140 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. യുഎസില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 1535 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,02,107 ആയി.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
മുഖ്യമന്ത്രിമാരുമായി ചര്‍ച്ച

മുഖ്യമന്ത്രിമാരുമായി ചര്‍ച്ച

അതിനിടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. ഇതുവരെ ലോക്ക്ഡൗണ്‍ നടപ്പാക്കിയത് ഉപകാര പ്രദമായോയെന്ന് അമിത്ഷാ മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടി. ഒരു പക്ഷെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് സൂചന.

മൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണംമൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണം

ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങിട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങി

English summary
India is in 9th Position Among Countries With Highest Covid-19 Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X