കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ ഇന്ത്യ വിരുദ്ധം; ബില്ലിനെതിരെ ജനകീയ മുന്നേറ്റമുണ്ടാകുമെന്ന് ഡെറക് ഓബ്രിയൻ!

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചർച്ച നടക്കുകയാണ്. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർക്കുകയാണ്. ബിൽ ഇന്ത്യ വിരുദ്ധമാണെന്നും ബംഗാളിലെ ജനങ്ങൾക്ക് എതിരാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയൻ രാജ്യസഭയിൽ ചർച്ചയ്ക്കിടെ പറഞ്ഞു. ബില്ലിനെതിരെ ജനകീയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

അസമിൽ ഇത് പരാജയമായിരുന്നു. തുടർന്നും 27 സംസ്ഥാനങ്ങളിൽ ഇത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേകക് മാറുകയാണെന്നും തൃണമൂൽ എംപി ഡെറക് ഓബ്രിയൻ വ്യക്തമാക്കി.

Derek OBrien

'ഇത് സുവർണ്ണ അക്ഷരങ്ങളിൽ എഴുതപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഞാൻ വായിച്ചു. എവിടെയാണ് എഴുതപ്പെടേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം. രാഷ്ട്രപിതാവിന്റഎ ശവകല്ലറയിലാണ് ഇത് എഴുതപ്പെടേണ്ടത്. ഏത് രാഷ്ട്രത്തിന്റെ പിതാവ്? കറാച്ചിയിലെ ജിന്നയിലെ ശവക്കല്ലറയിലാണ് എഴുതപ്പെടേണ്ടത്' എന്നും അദ്ദേഹം രാജ്യ സഭയിൽ പറഞ്ഞു.

ബില്ലിനെ ബംഗാളികള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കേണ്ടതില്ല. ബിജെപി ബംഗാളികളെ രാജ്യസ്‌നേഹവും പൗരത്വവും പഠിപ്പിക്കേണ്ട. നാസികളുടെ കോപ്പി ബുക്കില്‍നിന്നാണ് പൗരത്വ ഭേദഗതി ബില്ലിന് രൂപംനല്‍കിയിരിക്കുന്നത്. ഏകാധിപത്യത്തിലേയ്ക്കാണ് ഇപ്പോള്‍ രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു പ്രതിഷേധങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

Recommended Video

cmsvideo
Citizenship bill; will BJP manage a smooth sail? | Oneindia Malayalam

ചില പാര്‍ട്ടികള്‍ പാകിസ്താന്‍ സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ അമിത് ഷാക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

English summary
"India is moving from democracy to dictatorship," says Trinamool's Derek O'Brien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X