കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാറിനെതിരെ ശശി തരൂര്‍; ഇന്ത്യയെന്നാല്‍ ഹിന്ദുവും ഹിന്ദുസ്ഥാനും മാത്രമല്ല

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിഷയത്തിലടക്കം ബിജെപി സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു തരൂര്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യയെന്നാല്‍ ഹിന്ദുവും ഹിന്ദുസ്ഥാനും മാത്രമല്ലെന്ന് തരൂര്‍ പറഞ്ഞു. ദേശീയതയെ കുറിച്ച് പറയാന്‍ ഇത്രയും നല്ല അവസരം ഉണ്ടാക്കി തന്ന മോദി സര്‍ക്കാറിനോട് നന്ദി പറയണമെന്ന് തരൂര്‍ പറഞ്ഞു. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതിവല്‍ എനിക്ക് സന്തോഷമുണ്ട് എന്നാല്‍ എല്ലാവരും ഇത് പറയണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Sasi Tharoor

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു. രോഹിത് വെമുല വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ച നിലപാട് നല്ലതാണെന്നും തരൂര്‍ വ്യക്തമാക്കി. ജെഎന്‍യുവും ദേശീയതയും എന്ന വിഷയത്തിലായിരുന്നു തരൂര്‍ പ്രഭാഷണം നടത്തിയത്.

വിവധ മതങ്ങളുടെ ആശയങ്ങള്‍ സ്വീകരിച്ചാണ് ഇന്ത്യ വളര്‍ന്നത്. അതുകൊണ്ട് തന്നെ കൃഷ്ണനും കനയ്യ കുമാറും ഉള്‍പ്പെടുന്നതാകണം ഇന്ത്യ. ഹിന്ദുവില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയെന്നും ശശി തരൂര്‍ പറഞ്ഞു.

English summary
Taking a dig at ruling BJP over its stand on the JNU row, Congress leader Shashi Tharoor on Sunday said nationalism is now decided by whether one can say 'Bharat Mata Ki Jai' or not.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X