കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗം

Google Oneindia Malayalam News

ദില്ലി: ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് മിസൈലിന്റെ സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ ബലത്തിലാണ് ഇന്ത്യ ഈ പുതിയ നേട്ടം കൈവരിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ പരീക്ഷണം നടത്തി വിജയിച്ചത്. ഡിആര്‍ഡഒ തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്.

 പരീക്ഷണം വിജയം

പരീക്ഷണം വിജയം

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ പരീക്ഷണം നടത്തി വിജയിച്ചത്. ഒഡിഷയിലെ വീലര്‍ ദ്വീപിലുള്ള എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് സെന്ററില്‍ വച്ചായിരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതോടെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍

ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍

മിസൈലുകളെ ശബ്ദാതി വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ് ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ . അഗ്നി ബൂസ്റ്ററാണ് വെഹിക്കിളിനെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. അഞ്ച് മിനിറ്റോളമാണ് പരീക്ഷണം നീണ്ടുനിന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്‌ക്രാംജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് സൂപ്പര്‍ സോണിക് വേഗം സാധ്യമാക്കുന്ന മിസൈല്‍ വികസിപ്പിച്ചെടുക്കാനാവുമെന്ന് വിദഗ്ദര്‍ പറയുന്നു. ഒരു സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികമാണ് മിസൈലിന്റെ വേഗത. സ്‌ക്രാംജെറ്റ് എഞ്ചിന്‍ പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് ഡിആര്‍ഡിഒഅറിയിച്ചു.

Recommended Video

cmsvideo
'Great Achievement': Made-In-India Hypersonic Vehicle Successfully Tested | Oneindia Malayalam
30 കിലോ മീറ്റര്‍ ഉയരത്തില്‍

30 കിലോ മീറ്റര്‍ ഉയരത്തില്‍

ഹൈപ്പര്‍സോണിക് വെഹിക്കിളിനെ അഗ്നി മിസൈല്‍ എത്തിച്ചത് 30 കിലോ മീറ്റര്‍ ഉയരത്തിലേക്കാണ്. ഇങ്ങനെയായിരുന്നു പരീക്ഷണത്തിന്റെ തുടക്കം. പിന്നീട് വെഹിക്കിള്‍ മിസൈലില്‍ നിന്ന് വിട്ടുമാറി. തുടര്‍ന്ന് സ്‌ക്രാംജെറ്റ് എഞ്ചിന്‍ വിജയകരമായി പരീക്ഷിക്കുകയായിരുന്നു. മാക് 6 വേഗത കൈവരിച്ചപ്പോള്‍ എഞ്ചിനില്‍ നിന്ന് 20 സെക്കന്റ് നേരത്തേക്ക് ജ്വലനം സംഭവിക്കുകയും ചെയ്തു.

അരിയാഹാരം കഴിക്കുന്നവര്‍ ജാഗ്രതൈ! പ്രത്യേകിച്ചും വെളുത്ത അരി... ഈ പഠനം വായിക്കൂ

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷംഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷം

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾകൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

English summary
India is now in the Hypersonic Missile Club, What is Hypersonic Technology Demonstrator Vehicle?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X