കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ രാജ്യം തയ്യാര്‍: പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പിപിഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റര്‍, പരിശോധന കിറ്റുകള്‍ എന്നിവ ഇന്ത്യ നേരത്തെ ഇന്ത്യ ഇറക്കുമതിയാണ് ചെയ്തത്. എന്നാല്‍ ഇന്ന് ഇന്ത്യ സ്വയം പര്യാപ്തമായിരിക്കുന്നു. ഇന്ന് മെയ്ഡ് ഇന്‍ ഇന്ത്യ കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് ഇന്ത്യയിലെ മനുഷ്യരാശിയെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 16ാം പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

modi

ലോകത്തില്‍ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ യാഥാര്‍ത്ഥ്യം, ഇന്ന് ഇന്ത്യ ശക്തവും ഊര്‍ജ്വസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനില്‍ക്കുകയാണ്- മോദി പറഞ്ഞു.

അതേസമയം, ജനുവരി മൂന്നിന് ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് കൊവിഡ് വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ 30 കോടി ജനങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനുമാണ് അനുമതി നല്‍കിയത്. ഇവരില്‍ ഒരു കാേടി ആരോഗ്യ പ്രവര്‍ത്തകരും രണ്ട് കോടി മുന്നണിപോരാളികള്‍ക്കുമാണ്.

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും; ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക്രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16ന് ആരംഭിക്കും; ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക്

English summary
India is ready to protect humanity with two made-in-India vaccines Says, PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X