കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് തെറ്റി.. ലോക്ക് ഡൗണിൽ നേട്ടം കൊയ്യാത്ത രാജ്യം ഇന്ത്യ മാത്രം.. മോദി മറുപടി പറയണമെന്ന് ചിദംബരം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി ചിദംബരം. കൊവിഡ് നിയന്ത്രണത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും അതിന്റെ വിജയം കൈവരിക്കാനാകാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് ചിദംബരം പറഞ്ഞു. സപ്റ്റംബറോടെ കൊവിഡ് കേസുകൾ 65 ലക്ഷമാകുമെന്നും ട്വീറ്റിൽ ചിദംബരം പറഞ്ഞു.

സെപ്റ്റംബർ 30 നകം കൊവിഡ് രോഗബാധിതർ 55 ലക്ഷത്തിൽ എത്തുമെന്ന് ഞാൻ പ്രവചിച്ചിരുന്നു. എന്നാൽ എനിക്ക് തെറ്റി. സെപ്റ്റംബർ 20 നകം ഇന്ത്യ ഈ സംഖ്യയിലെത്തും. സെപ്റ്റംബർ അവസാനത്തോടെ 65 ലക്ഷത്തിലെത്തുമെന്നും ചിദംബരം ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെ 21 ദിവസത്തിനുള്ളിൽ പരാജയപ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ തന്ത്രത്തിന്റെ നേട്ടം കൊയ്യാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് തോന്നുന്നുവെന്നും ചിദംബരം പറഞ്ഞു. ഇന്ത്യ എന്തുകൊണ്ടാണ് പരാജയപ്പെട്ടുവെന്നതിന് മോദി മറുപടി നൽകണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ ആവശ്യപ്പെട്ടു.

09-chidambaram-modi-

Recommended Video

cmsvideo
Variyan Kunnath Removed From Dictionary Of Martyrs | Oneindia Malayalam

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യ തന്നെയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,800 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 80,000 ത്തിന് മുകളിൽ കടക്കുന്നത്. ലോകത്ത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് 40 ലക്ഷത്തിലേറെ രോഗബാധിതരുളളത്.

13 ദിവസം കൊണ്ടാണ് രാജ്യത്ത് കൊവിഡ് ബാധിതർ 40 ലക്ഷം കടന്നിരിക്കുന്നത്.
ഇന്ത്യയിൽ 50 ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം 1 ദശലക്ഷത്തിൽ നിന്ന് 4 ദശലക്ഷമായി ഉയർന്നത്. അതേസമയം ബ്രസീലിൽ 75 ദിവസവും യുഎസിൽ 86 ദിവസവുമാണ് കേസുകൾ വർധിച്ചത്. അതേസമയം കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയുടെ മരണനിരക്കാണ് ഏറ്റവും താഴ്ന്ന നിലയിൽ, ഇത് യുഎസിലെ മരണനിരക്കിന്റെ പകുതിയിൽ താഴെയാണ്.

അതിനിടെ കണ്ടെയ്ൻമെന്റ് സോണിൽ കഴിയുന്ന എല്ലാവർക്കും ആന്റിജൻ പരിശോധന നടത്തണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ പോകുന്നവർ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൈവശം വെയ്ക്കണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു.

English summary
India is the only country that did not reap from lock down; P Chidambaram slams Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X