രാജ്യത്തിന് വേണ്ടത് പുതിയൊരു പ്രധാനമന്ത്രിയെ... ബിജെപിയ്ക്കുണ്ടോ അങ്ങനെ ഒരു സ്ഥാനാർത്ഥി? വെല്ലുവിളി
ലഖ്‌നൗ: രാജ്യം കാത്തിരിക്കുന്നത് പുതിയ ഒരു പ്രധാനമന്ത്രിയ്ക്ക് വേണ്ടിയാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയ്ക്ക് അങ്ങനെ ഒരാളെ മുന്നോട്ട് വയ്ക്കാന്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടേ എന്നും അഖിലേഷ് യാദവ് പറഞ്ഞു.
ജനങ്ങള്‍ എന്നും നേതൃത്വത്തെ കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഈ രാജ്യത്തിന്റെ ചരിത്രം വ്യക്തമാക്കുന്നത്, ജനങ്ങള്‍ തന്നെ അവരുടെ നേതാക്കളെ തിരഞ്ഞെടുക്കും എന്നാണ്- അഖിലേഷ് യാദവ് പറഞ്ഞു.

ഞങ്ങള്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ എത്ര നേതാക്കളുണ്ടെന്നത് വരും ദിവസങ്ങളില്‍ കാണാം. ഒരു കാര്യം സത്യമാണ്.. ജനങ്ങള്‍ ഇതിനെ സ്വീകരിക്കുന്നുണ്ട്. ബിജെപിയ്ക്ക് പുതിയൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വയ്ക്കാനുണ്ടെങ്കില്‍ അവര്‍ വ്യക്തമാക്കട്ടേ. തങ്ങളുടെ നേതൃത്വത്തെ കുറിച്ചാണ് അവരുടെ ആശങ്കകള്‍. അതിന് പകരം ഒരു പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവര്‍ പ്രഖ്യാപിക്കട്ടേ എന്നും അഖിലേഷ് പറഞ്ഞു.
അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഈ സഖ്യത്തില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്കായിരിക്കും മത്സരിക്കുക.












Click it and Unblock the Notifications