കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ഇസ്രായേലും ചര്‍ച്ച നടത്തി; ആയുധം വാങ്ങല്‍ വേഗത്തിലാക്കും, ഇസ്രായേല്‍ ശാസ്ത്രജ്ഞന്‍ എത്തും

Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും ഇസ്രായേലിന്റെയും പ്രതിരോധ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. രാജ്‌നാഥ് സിങും ലഫ്. ജനറല്‍ ബെഞ്ചമിന്‍ ഗാന്റ്‌സുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. ചൈനാ അതിര്‍ത്തി തന്നെയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ലഡാക്കിലെ സംഭവങ്ങളും അതിര്‍ത്തിയിലെ മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യ ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ അനിശ്ചതത്വത്തിലാണ്. എന്നാല്‍ ആയുധം വാങ്ങല്‍ വേഗത്തിലാക്കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി.

p

പ്രതിരോധ-സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും ധാരണയായി എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ പ്രതിരോധ കമ്പനികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇസ്രായേലിന്റെയും ഇന്ത്യയുടെയും കമ്പനികളുടെ സഹകരണത്തോടെ സംയുക്ത ആയുധ നിര്‍മാണവും നടക്കും. ഇതിന് മുന്‍കൈയ്യെടുത്ത ഇന്ത്യയെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.

Recommended Video

cmsvideo
Covaccine clinical trial started in India | Oneindia Malayalam

ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ആയുധങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയാണ് ഇന്ത്യ ഇസ്രായേലില്‍ നിന്ന് പ്രധാനമായും വാങ്ങുന്നത്. പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപത്തിന് ഇന്ത്യ തീരുമാനിച്ചിരുന്നു. ഇസ്രായേല്‍ ആയുധ നിര്‍മാണ കമ്പനികളെ രാജ്‌നാഥ് സിങ് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയെ രാജ്‌നാഥ് സിങ് ക്ഷണിച്ചു. സാധ്യമാകുന്ന ഏറ്റവും ആദ്യ അവസരത്തില്‍ തന്നെ എത്തുമെന്നായിരുന്നു ഇസ്രായേല്‍ മന്ത്രിയുടെ പ്രതികരണം.

അതേസമയം, കൊറോണ വൈറസ് പരീക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍ ഉടന്‍ ഇന്ത്യയിലെത്തും. കൊറോണ പരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കാണ് എത്തുന്നത്. ഉമിനീര്‍ പരിശോധിച്ച് നിമിഷങ്ങള്‍ക്കകം കൊറോണ രോഗമുണ്ടോ എന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിക്കുന്നത്. നാല് സാങ്കേതിക വിദ്യകള്‍ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഉമിനീര്‍ പരിശോധിച്ച് രോഗമുണ്ടോ എന്ന് കണ്ടെത്തുന്നതാണ് രണ്ടെണ്ണം. ശബ്ദം, ശ്വാസം എന്നിവയുടെ പരിശോധനയിലൂടെ അസുഖം കണ്ടെത്തുന്നതാണ് മറ്റുള്ളവ.

English summary
India-Israel Defence Ministers discussed to further strengthening the Co-operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X