കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി യാത്ര; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, കടുത്ത നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: തുര്‍ക്കി സന്ദര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ പൗരന്‍മാന്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. തുര്‍ക്കിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ കേന്ദ്രസര്‍ക്കരുമായി ബന്ധപ്പെടുന്നുണ്ട്. യാത്രയ്ക്ക് വല്ല തടസങ്ങളുമുണ്ടോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. നിലവില്‍ ഇന്ത്യക്കാര്‍ക്കെതിരെ തുര്‍ക്കിയില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കണമെന്ന് അങ്കാറയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

11

ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പദ്ധതിയിട്ട തുര്‍ക്കി പര്യടനം റദ്ദാക്കി. സിറിയയില്‍ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങിയതിനെ ഇന്ത്യ വിമര്‍ശിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെറ്റിദ്ധാരണ മൂലമാകാം ഇന്ത്യയുടെ പ്രസ്താവന എന്നാണ് ഇന്ത്യയിലെ തുര്‍ക്കി എംബസി പ്രതികരിച്ചത്.

ഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ചഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ച

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ പ്രസ്താവനയാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പമാണ് തുര്‍ക്കി. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്‌ക്കെതിരെ എര്‍ദോഗാന്‍ പ്രസംഗിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര ധനകാര്യ വേദിയായ എഫ്എടിഎഫില്‍ പാകിസ്താനെ അനുകൂലിച്ച് തുര്‍ക്കി രംഗത്തുവരികയും ചെയ്തു.

തുര്‍ക്കിയില്‍ നിന്ന് യുദ്ധക്കപ്പല്‍ വാങ്ങാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചു. ഈ മാസം 29ന് മോദി സൗദിയില്‍ പോകും. സൗദിയില്‍ നിന്ന് തുര്‍ക്കിയിലേക്ക് മോദി പുറപ്പെടുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ യാത്ര റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
India issues advisory to its nationals while visiting Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X