കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ജപ്പാന്‍ ത്രിദിന സംയുക്ത നാവികാഭ്യാസത്തിന് അറബിക്കടലില്‍ തുടക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടേയും ജപ്പാന്റേയും നാവിക സേനകളുടെ സംയുക്ത അഭ്യാസത്തിന് ഇന്ന് തുടക്കം. കിഴക്കന്‍ അറബിക്കടലില്‍ ആണ് നാവികാഭ്യാസം നടക്കുക. ഇന്ത്യാ- ജപ്പാന്‍ സംയുക്ത നാവികാഭ്യാസം (ജപ്പാന്‍ ഇന്ത്യ മാരിടൈം ബൈലാറ്ററല്‍ എക്‌സര്‍സൈസ്- ജിമെക്‌സ്) ഇത് നാലാം തവണയാണ് നടക്കുന്നത്.

പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!

സെപ്തംബര്‍ 26 ന് തുടങ്ങുന്ന നാവികാഭ്യാസം സെപ്തംബര്‍ 28 വരെ നീളും. കൊവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സംയുക്ത നാവികാഭ്യാസം നടത്തുന്നത്.

India Japan

ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ കലിഷിതമായ സാഹചര്യത്തില്‍ ഈ സൈനികാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യാ-പസഫിക് മേഖലയിലും ചൈനയുടെ സൈനിക ഇടപെടലുകളെ ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

മൂന്ന് വർഷത്തിനിടെ ചൈന തകർത്തത് 16000 മുസ്ലിം പള്ളികൾ: ഷിൻജിയാങ്ങിൽ നടക്കുന്നതിങ്ങനെ!!മൂന്ന് വർഷത്തിനിടെ ചൈന തകർത്തത് 16000 മുസ്ലിം പള്ളികൾ: ഷിൻജിയാങ്ങിൽ നടക്കുന്നതിങ്ങനെ!!

അഭ്യാസ പ്രകടനങ്ങള്‍ക്കായി ഇന്ത്യയുടേയും ജപ്പാന്റേയും അത്യാധുനിക യുദ്ധക്കപ്പലുകളാണ് കടലില്‍ വിന്യസിച്ചിരിക്കുന്നത്. സെപ്തംബര്‍ 9 ന് ഇന്ത്യയും ജപ്പാനും പ്രതിരോധമേഖലയിലെ സഹകരകണം മെച്ചപ്പെടുത്തുന്നതിനായി കരാര്‍ ഒപ്പിട്ടിരുന്നു. പ്രതിരോധ കരാറിന് ശേഷമുള്ള ആദ്യ സംയുക്ത നാവികാഭ്യാസം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

2012 ല്‍ ആണ് ഇന്ത്യയും ജപ്പാനും സംയുക്ത സൈനികാഭ്യാസം (ജിമെക്‌സ്) തുടങ്ങുന്നത്. സമുദ്ര സുരക്ഷയിലെ സഹകരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഇത്. ഏറ്റവും അവസാനം ഇന്ത്യ ജപ്പാന്‍ സംയുക്ത നാവികാഭ്യാസം നടന്ന് 2018 ഒക്ടോബറില്‍ വിശാഖപട്ടണം തീരത്തായിരുന്നു.

പൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കംപൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കം

English summary
India Japan three day bilateral naval exercise begins on September 26, in Arabian Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X