കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ

ജീവൻ നിലനിർത്തുന്ന മരുന്നുകളും, ജീവൻരക്ഷാ ഉപകരണങ്ങളും ഒഴിവാക്കിയാണ് നിഷ്ക്രിയ ദയാവധം നടപ്പിലാക്കുക.

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ ചരിത്രവിധിയിലൂടെ നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും. നെതർലൻഡ്സ്, കാനഡ, ബെൽജിയം, കൊളംബിയ, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ആറാമതായാണ് ഇന്ത്യയും പട്ടികയിൽ ഇടംനേടിയത്.

മാരകരോഗത്തിന് അടിമയായ ഒരു വ്യക്തി മരുന്നുകളുടെയോ ജീവൻരക്ഷാ ഉപകരണങ്ങളുടെയോ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെങ്കിൽ, ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മരിക്കാൻ അനുവാദം നൽകുന്നതാണ് നിഷ്ക്രിയ ദയാവധം.

 ജീവനവിൽപത്രം...

ജീവനവിൽപത്രം...

ജീവൻ നിലനിർത്തുന്ന മരുന്നുകളും, ജീവൻരക്ഷാ ഉപകരണങ്ങളും ഒഴിവാക്കിയാണ് നിഷ്ക്രിയ ദയാവധം നടപ്പിലാക്കുക. ഇതിനായി ആരോഗ്യമുള്ള സമയത്ത് ജീവന വിൽപത്രം തയ്യാറാക്കേണ്ടതുണ്ട്. ജീവന വിൽപത്രം തയ്യാറാക്കുന്നതിൽ കർശന ഉപാധികൾ വേണമെന്നാണ് സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനുപുറമേ, മെഡിക്കൽ ബോർഡിന്റെയും ഹൈക്കോടതിയുടെയും അനുമതി ലഭിച്ചാൽ മാത്രമേ നിഷ്ക്രിയ ദയാവധം നടപ്പിലാക്കാനാകു.

യൂറോപ്യൻ....

യൂറോപ്യൻ....

നിലവിൽ നെതർലൻഡ്സ്, കാനഡ, ബെൽജിയം, കൊളംബിയ ലക്സംബർഗ് എന്നീ രാജ്യങ്ങളിലാണ് നിഷ്ക്രിയ ദയാവധം നിയമവിധേയമായിട്ടുള്ളത്. കഴിഞ്ഞദിവസത്തെ നിർണ്ണായക വിധി പ്രസ്താവനത്തിനിടെ ഈ രാജ്യങ്ങളിൽ നിഷ്ക്രിയ ദയാവധം നടപ്പിലാക്കുന്ന രീതികളെ സംബന്ധിച്ചു അഞ്ചംഗ ഭരണഘടന ബെഞ്ച് ചർച്ച ചെയ്തിരുന്നു.

സംസ്ഥാനങ്ങളിൽ...

സംസ്ഥാനങ്ങളിൽ...

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. ഒറിഗൺ, വാഷിങ്ടൺ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലാണ് ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം നിയമവിധേയമാക്കിയിട്ടുള്ളത്. എന്നാൽ മരുന്ന് കുത്തിവച്ച് പെട്ടെന്ന് മരണത്തിലേക്ക് തള്ളിവിടുന്ന ഉത്സുക ദയാവധം ഒരിടത്തും നിയമവിധേയമല്ല.

 ജർമ്മനിയിലും...

ജർമ്മനിയിലും...

എന്നാൽ കാനഡയിലും ജർമ്മനിയിലും ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം നിയമവിധേയമല്ല. മരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും പിൻവലിച്ചുള്ള ദയാവധമാണ് ഈ രാജ്യങ്ങളും നിയമവിധേയമാക്കിയിട്ടുള്ളത്. ദയാവധത്തിന് രോഗികളുടെ സമ്മതപത്രവും ഈ രാജ്യങ്ങളിൽ നിർബന്ധമാണ്.

ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...

English summary
india joins league of select nations with nod to passive euthanasia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X