കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഭീഷണിയെ പേടിയില്ല: ക്രൂഡ് ഓയില്‍ ഇറാനില്‍ നിന്ന് തന്നെ! വാങ്ങുന്നത് 90 ലക്ഷം ബാരല്‍!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ യുഎസ് ഭീഷണിയെ വകവെക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ നാല് മുതല്‍ ഇറാന് മേല്‍ അമേരിക്കയുടെ ഉപരോധം നിലവില്‍ വരാനിരിക്കെ ഇന്ത്യ ഇറാനില്‍ നിന്ന് 90 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാനാണ് ധാരണയിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡുമാണ് ഇറാനില്‍ നിന്ന് 3 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുകയെന്നാണ് ചില വ‍ൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഇറാനോടെന്ന പോലെ അമേരിക്കയോടും മികച്ച ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ ഭീഷണി മറികടന്ന് ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കത്തോടുള്ള യുഎസ് പ്രതികരണം പുറത്തുവന്നിട്ടില്ല.

<strong>കേരളത്തിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം</strong>കേരളത്തിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സിറിയയിലും ഇറാഖിലുമുള്ള ഇറാന്റെ ഇടപെടല്‍ അവസാനിപ്പിക്കുന്നതിനും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ ചര്‍ച്ചയിലെത്തിക്കുന്നതിനുമാണ് അമേരിക്ക ഇറാന്റെ ക്രൂ‍ഡ് ഓയില്‍ കയറ്റുമതിയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുന്ന രാജ്യങ്ങളുടെ നിലപാടുകള്‍ പരിശോധിച്ച് വരികയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.

crudeoil-

കഴിഞ്ഞ ഒക്ടോബറില്‍ ഇറാനില്‍ നിന്ന് 10 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍ നവംബറില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ തോത് കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. യുഎസ് ഉപരോധം മറികടക്കുന്നതിന് വേണ്ടി രൂപയില്‍ വിനിമയം നടത്തുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലുണ്ട്. നവംബറില്‍ ഇറാന് മേല്‍ യുഎസ് ഉപരോധം പ്രാബല്യത്തില്‍ വരുന്നതോടൊണ് വിനിമയം ഇന്ത്യയ്ക്ക് മുമ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുക. നിലവില്‍ ഇറാന്‍ കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്കും മറ്റ് ചരക്കുകള്‍ക്കും മാത്രമാണ് രൂപയില്‍ വിനിമയം നടക്കുന്നത്. ഇതേ സംവിധാനം എണ്ണ കയറ്റുമതിയ്ക്കും ബാധമാകുന്നതോടെ ഇന്ത്യയുടെ ആശങ്കയും അകന്നുപോകും.

English summary
India to keep buying Iranian oil despite US sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X