• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ജമ്മു കശ്മീരിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നു

ദില്ലി; ദില്ലി; ഐക്യരാഷ്ട്ര സഭയുടെ തീവ്രവാദ പ്രതിരോധം സംബന്ധിച്ച വെർച്വൽ യോഗത്തിൽ പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. കാശ്മീര്‍ വിഷയത്തിലടക്കം ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ പ്രതീക്ഷിച്ചപോലെയല്ലെന്ന പാകിസ്താന്‍ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇന്ത്യ രംഗത്തെത്തിയത്. തീവ്രവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യം ഇപ്പോൾ ലോക സമൂഹത്തോട് തീവ്രവാദം ഇല്ലാതാക്കുന്നതിനെ കുറിച്ച് പ്രസംഗിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ പറഞ്ഞു.

മുംബൈ (2008), പത്താൻ‌കോട്ട് (2016),ഉറി, പുൽ‌വാമ എന്നിവിടങ്ങളിൽ തീവ്രവാദി ആക്രമണം നടത്തിയ ഒരു രാജ്യം ഇപ്പോൾ ലോക സമൂഹത്തോട് തീവ്രവാദം ഇല്ലാതാക്കുന്നതിനെ കുറിച്ച് പ്രസംഗിക്കുന്നത് വളരെ നിർഭാഗ്യകരമാണ്, ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ മഹാവീർ സിംഗ്വി പറഞ്ഞു. ആഗോള ഭീകരത: തീവ്രവാദ ഭീഷണികളുടെയും പ്രവണതകളുടെയും വിലയിരുത്തൽ, അക്രമാസക്തമായ തീവ്രവാദത്തിന്റെ വളർച്ച, പകർച്ചവ്യാധി നിറഞ്ഞ അന്തരീക്ഷത്തിൽ വിദ്വേഷ ഭാഷണം "എന്നീ വിഷയത്തിലൂന്നിയായിരുന്നു ചർച്ച.

പകർച്ചവ്യാധിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി കൈകോർക്കുമ്പോൾ പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് സ്വിംഗ്വി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന പാക് നീക്കം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്ഥാൻ തീവ്രവാദികൾക്ക് അഭയവും പിന്തുണയും നൽകുമ്പോഴും, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരരായ സൈനിക, സാമ്പത്തിക വിന്യാസത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര നിയമനിർമ്മാണത്തെ കുറിച്ചും നയങ്ങളെയും കുറിച്ചും തെറ്റായ വിവരങ്ങളാണ് പാകിസ്താൻ പ്രചരിപ്പിക്കുന്നതെന്നും സിംഗ്വി പറഞ്ഞു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികൾ എണ്ണമറ്റ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, കൂടാതെ നമ്മുടെ അതിർത്തികളിൽ ആയുധങ്ങൾ കടത്താൻ ആളില്ലാ ആകാശ വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു. അൽ-ക്വൊയ്ദയെ ഉന്മൂലനം ചെയ്തതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പാക്കിസ്ഥാന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് സിംഗ്വി വിശേഷിപ്പിച്ചു.ഗ്രൂപ്പിന്റെ സ്ഥാപകനായ ഒസാമ ബിൻ ലാദനെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ "രക്തസാക്ഷി" എന്ന് വിശേഷിപ്പിച്ചുവെന്നും സ്വിംഗ്വി ചൂണ്ടിക്കാട്ടി.

'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

അടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നത

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

English summary
India lashes out at Pakistan; Spreading misinformation about Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X