ഐആര്‍എന്‍എസ് എസ് 1 എച്ച് ഇന്ന് കുതിച്ചുയരും: ഗതിനിര്‍ണയത്തിന് നിര്‍ണ്ണായക സംഭാവന
2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ചെന്നൈ: ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ എട്ടാമത്തെ ഉപഗ്രഹം വ്യാഴാഴ്ച വിക്ഷേപിക്കും. ഐആര്‍എന്‍എസ് എസ് 1 എച്ച് എന്ന് പേരിക ഉപഗ്രഹം ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയില്‍പ്പെട്ടതാണ്. നേരത്തെ 2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് 6.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പിഎസ്എല്‍വി റോക്കറ്റുപയോഗിച്ചാണ് 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഉപഗ്രഹത്തിലെത്തിക്കുക. ബുധനാഴ്ചയാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

ജിപിഎസ് അധിഷ്ഠിത സേവനങ്ങള്‍ക്ക് പുറമേ പ്രതിരോധം, വ്യോമ- കപ്പല്‍- റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങളും നാവികിലൂടെ ലഭിക്കും. 2013ല്‍ ഗതിനിര്‍ണയത്തിന് വേണ്ടി വിക്ഷേപിച്ച ഐആര്‍എന്‍എസ് എസ് 1 എ എന്ന ഉപഗ്രഹത്തിലെ റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നാവികിന്റെ ഗതിനിര്‍ണയം ജനുവരി മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications