കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍എന്‍എസ് എസ് 1 എച്ച് ഇന്ന് കുതിച്ചുയരും: ഗതിനിര്‍ണയത്തിന് നിര്‍ണ്ണായക സംഭാവന

2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

Google Oneindia Malayalam News

ചെന്നൈ: ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ എട്ടാമത്തെ ഉപഗ്രഹം വ്യാഴാഴ്ച വിക്ഷേപിക്കും. ഐആര്‍എന്‍എസ് എസ് 1 എച്ച് എന്ന് പേരിക ഉപഗ്രഹം ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയില്‍പ്പെട്ടതാണ്. നേരത്തെ 2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് 6.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്‍ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പിഎസ്എല്‍വി റോക്കറ്റുപയോഗിച്ചാണ് 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഉപഗ്രഹത്തിലെത്തിക്കുക. ബുധനാഴ്ചയാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

-ic

ജിപിഎസ് അധിഷ്ഠിത സേവനങ്ങള്‍ക്ക് പുറമേ പ്രതിരോധം, വ്യോമ- കപ്പല്‍- റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങളും നാവികിലൂടെ ലഭിക്കും. 2013ല്‍ ഗതിനിര്‍ണയത്തിന് വേണ്ടി വിക്ഷേപിച്ച ഐആര്‍എന്‍എസ് എസ് 1 എ ​ എന്ന ഉപഗ്രഹത്തിലെ റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നാവികിന്‍റെ ഗതിനിര്‍ണയം ജനുവരി മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു.

English summary
The launch of India's eighth navigation satellite, IRNSS- 1H, on Thursday will open a new chapter in the country's history of space exploration as, for the first time, the private sector has been actively involved in assembling and testing of a satellite. Earlier, the private sector's role was limited only to supplying components.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X