കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമാകെ സാമ്പത്തിക മാന്ദ്യം; ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടി മാത്രമെന്ന് രാജ്നാഥ് സിങ്!

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം വലിയ തോതിൽ പിടിമുറുക്കിയെന്നും അതിൽ ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടി മാത്രമാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ചിലർ ഇന്ത്യയുടെ വളർച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നു. എന്നാലത് സത്യമല്ല. വികസിത രാജ്യങ്ങളെയടക്കം പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. . കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ പരിപാടിയിൽ ദില്ലി രാംലീല മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാജ്പേയി സർക്കാരിന്‍റെയും മൻമോഹൻ സിങ് സർക്കാരിന്റെയും കാലത്ത് ഇത് സംഭവിച്ചിരുന്നു. വാജ്പേയിയാണ് തകർച്ചയിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള ശക്തി രാജ്യത്തിന്റെ അകത്ത് തന്നെയുണ്ടെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടു.

Rajnath Singh

പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അവരെല്ലാം മാന്ദ്യത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വിശദീകരിച്ചു. വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിൽ മോദി സർക്കാരിന്റെ നേട്ടം വലുതാണ്. അഞ്ചര വർഷക്കാലം വിലക്കയറ്റത്തിന് തല ഉയർത്താൻ സാധിക്കാത്ത വിധം അതിനെ പിടിച്ചുനിർത്താൻ മോദി സർക്കാരിന് സാധിച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

English summary
India Less Affected By Global Economic Slowdown says Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X