കൊവിഡ് വാക്സിന് ഉടനെ വികസിപ്പിക്കും, ചേരിചേരാ ഉച്ചകോടിയിൽ പാകിസ്താന് മോദിയുടെ 'തല്ല്'!
ദില്ലി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുളള പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേരിചേരാ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ ഫാര്‍മസിയായി ഇന്ത്യ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വൈറസിനെതിരായ വാക്സിന് ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേരിചേരാ ഉച്ചകോടിയില്‍ പറഞ്ഞു. മാത്രമല്ല പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ആഞ്ഞടിച്ചു.

ജനമുന്നേറ്റമായി മാറി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകക്രമത്തിന്റെ പരിമിതികളെ കൊവിഡ് തുറന്ന് കാട്ടിയിരിക്കുകയാണ്. നീതിയിലും തുല്യതയിലും അടിസ്ഥാനപ്പെടുത്തിയുളള പുതിയ ലോകക്രമം ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യവും നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ചേര്‍ന്ന് ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ കലര്‍പ്പില്ലാത്ത ഒരു ജനമുന്നേറ്റമായി മാറി എന്ന് ഇന്ത്യ കാണിച്ച് തന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം കുടുംബം
ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യന്‍ സംസ്ക്കാരം. നമ്മുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കുക കൂടിയാണ് ഇന്ത്യ ചെയ്യുന്നത്. കൊവിഡ് ചികിത്സയ്ക്ക് ഉപകരിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനും പാരസെറ്റാമോളും അടക്കമുളള മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതിനെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

123 രാജ്യങ്ങളിലേക്ക് മരുന്നുകള്‍
നാമിലെ അംഗങ്ങളായ 59 രാജ്യങ്ങളടക്കം 123 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചു. കൊവിഡിനെ പ്രതിരോധിക്കാനുളള മരുന്നുകളും വാക്സിനും കണ്ടെത്താനുളള ശ്രമങ്ങളിലും ഇന്ത്യ സജീവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായക ശക്തിയാണ്. ഉച്ചകോടിയില്‍ സംസാരിക്കവേ പാകിസ്താന് എതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു.

പാകിസ്താന് വിമർശനം
പാകിസ്താന്റെ പേരെടുത്ത് പറയാതെ ആയിരുന്നു മോദിയുടെ വിമര്‍ശനം. ലോകം മുഴുവന്‍ കൊവിഡിനെതിരെ പൊരുതുമ്പോള്‍ ചിലര്‍ തീവ്രവാദം, വ്യാജ വ്യാര്‍ത്തകള്‍, വ്യാജ വീഡിയോകള്‍ പോലുളള മാരക വൈറസുകള്‍ പരത്തുകയാണെന്നും സമുദായങ്ങളേയും രാജ്യങ്ങളേയും വിഭജിക്കുകയാണെന്നും മോദി തുറന്നടിച്ചു. ഹന്ദ്വാരയില് രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വിമര്‍ശനം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications