കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിയ്ക്കുന്ന ആണവ പദ്ധതിയുമായി ഇന്ത്യ; എല്ലാം ഗുജറാത്തിലേയ്ക്ക്?

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ദക്ഷിണ കര്‍ണാടകത്തില്‍ രഹസ്യ ആണസ സമുച്ചയംപണിയുന്നു എന്ന വാര്‍ത്ത അടുത്ത ദിവസമാണ് പുറത്ത് വന്നത്. അക്കാര്യം ഇതുവരെ ഔദ്യോഗികമായി ആരും സ്ഥിരീരിച്ചിട്ടില്ല.

എന്നാല്‍ ലോകം ശരിയ്ക്കും ഉറ്റുനോക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പതിനയ്യായിരം കോടി രൂപയുടെ ആണവ പദ്ധതിയാണ് ഇന്ത്യ നടപ്പാക്കാന്‍ പോകുന്നത്.

Nuclear Powerplant

അമേരിയ്ക്കന്‍ കമ്പനിയായ വെസ്റ്റിംഗ് ഹൗസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ ലോകത്തിലെ രണ്ടാമത്തെ ആണവോര്‍ജ്ജ വിപണിയായി ഇന്ത്യ മാറും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ആറ് ആണവ റിയാക്ടറുകളാകും സ്ഥാപിയ്ക്കുക. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി മറ്റൊന്നാണ്. ഈ റിയാക്ടറുകളെല്ലാം തന്നെ സ്ഥാപിയ്ക്കുക ഗുജറാത്തിലാണ് എന്നതാണത്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഹരിതഗ്രഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ആണവോര്‍ജ്ജ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത്. രാജ്യത്ത് അറുപത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് വെസ്റ്റിംഗ് ഹൗസ് കമ്പനിയുമായുളള കരാര്‍.

English summary
In a bid to get its $150 billion dollar nuclear power programme off ground, India is closing in on a deal with US based Westinghouse Electric Co LLC to build six nuclear reactors in the first half of next year, News agency Reuters reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X