കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പ്രധാനമന്ത്രിയെ ഇന്ത്യ ക്ഷണിച്ചേക്കും; ഇമ്രാന്‍ ഖാന്‍ ദില്ലിയിലെത്തുമോ?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത തുടരവെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയിലേക്ക് ക്ഷണം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അംഗരാജ്യമായ പാകിസ്താനെ ഇന്ത്യ ക്ഷണിക്കുക. ആദ്യമായാണ് ഇന്ത്യയില്‍ എസ്‌സിഒ യോഗം നടക്കാന്‍ പോകുന്നത്.

Modi

സംഘടനയുടെ ചട്ടപ്രകാരം അംഗരാജ്യങ്ങളെ എല്ലാം ആതിഥേയത്വം വഹിക്കുന്ന രാജ്യം ക്ഷണിക്കണം. ഇതുപ്രകാരമാണ് ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുക. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് വരുമോ എന്ന് വ്യക്തമല്ല. പ്രധാനമന്ത്രി വന്നില്ലെങ്കില്‍ പ്രതിനിധിയെ അയക്കുകയാണ് പതിവ്. ഈ വര്‍ഷം അവസാനത്തിലാണ് എസ്‌സിഒ ഉച്ചകോടി ഇന്ത്യയില്‍ നടക്കുക.

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം''കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത നല്‍കിയത്. ഇതിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എട്ട് രാജ്യങ്ങളാണ് എസ്‌സിഒയിലുള്ളത്. ഇന്ത്യ, പാകിസ്താന്‍, ചൈന, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവരാണ് അംഗരാജ്യങ്ങള്‍. രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സഖ്യമാണിത്. 2017ലാണ് ഇന്ത്യയും പാകിസ്താനും സഖ്യത്തില്‍ പൂര്‍ണ അംഗങ്ങളായത്.

ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'ഇറാന്‍ യുദ്ധതന്ത്രം മാറ്റി? യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് അഞ്ച് റോക്കറ്റുകള്‍, 'ഇനി ഞങ്ങളുടെ ഊഴം'

എസ്‌സിഒ സെക്രട്ടറി ജനറല്‍ വ്‌ളാദിമിര്‍ നോറോവ് അടുത്തിടെ ദില്ലിയിലെത്തി ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അംഗരാജ്യമായതിനാല്‍ പാകിസ്താനെ ക്ഷണിക്കല്‍ ഇന്ത്യയ്ക്ക് നിര്‍ബന്ധമാണ്. ഇതില്‍ മാറ്റംവരുത്തുമോ എന്ന് വ്യക്തമല്ല. പുതുവര്‍ഷത്തില്‍ അയര്‍രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നെങ്കിലും പാകിസ്താനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

English summary
India likely to invite Pakistan PM Imran Khan for SCO summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X