റഷ്യയുടെ മാത്രമല്ല, സൗദിയുടെ കളിയും നില്‍ക്കും? ക്രൂഡ് ഓയിലിനായ് ആ 3 രാജ്യങ്ങളിലേക്ക് ഇന്ത്യ
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ അടുത്തിടെയായി ഈ രംഗത്തെ നിർണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ ക്രൂഡ് ഓയിലിന് അമേരിക്ക ഉള്‍പ്പെടേയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കേർപ്പെടുത്തിയതോടെ റഷ്യയില്‍ നിന്നും ഇളവുകളോടെ ഇന്ത്യയിലേക്ക് ഓയില്‍ ഒഴുകിയതാണ് സാഹചര്യങ്ങള്‍ മാറ്റിയത്.
നേരത്തെ ഇന്ത്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം നാമമാത്രമായിരുന്നെങ്കില്‍ 2022 ന് ശേഷം ഇത് കുത്തനെ ഉയർന്നു. നിലവില്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ ഏകദേശം 40 ശതമാനത്തോളമാണ് റഷ്യയുടെ പങ്ക്. റഷ്യയില്‍ നിന്നും എത്തുന്ന ക്രൂഡ് ഓയിലിന്റെ വലിയൊരു ശതമാനം രാജ്യത്തെ റിഫൈനറികളില്‍ സംസ്കരിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നു എന്നതാണ് കൗതുകകരമായ യാഥാർത്ഥ്യം. ഇതോടെ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി നിരക്ക് 60 ശതമാനത്തോളം ഉയർന്നു.

ഓയില്‍ കയറ്റുമതിയില്‍ മാത്രമല്ല, ഇറക്കുമതിയിലും പ്രത്യേക സ്ട്രാറ്റജിയാണ് ഇന്ത്യ അടുത്തിടെയായി നടപ്പിലാക്കുന്നത്. ഏതെങ്കിലും കുറച്ച് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ എണ്ണ ഇറക്കുമതിക്കായി വിപുലമായ ഒരു ശ്യംഖല സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. പരമ്പരാഗതമായി ഇറാഖും സൗദി അറേബ്യയും അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ സിംഹഭാഗവും വാങ്ങിയിരുന്നത്. റഷ്യയെപ്പോലെ നാമമാത്രമായ പങ്കായിരുന്നു മറ്റ് പല രാജ്യങ്ങളുടേതും.
കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് സർക്കാർ തന്നെ മുന്നിട്ടിറങ്ങി. അമേരിക്കയുടെ ഉപരോധം നീങ്ങിയതിന് പിന്നാലെ റിലയന്‍സ് അടക്കമുള്ള രാജ്യത്തെ പ്രധാന ക്രൂഡ് ഓയില്‍ റിഫൈനറികള്‍ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സർക്കാറിന്റെ പൂർണ്ണ പിന്തുണ ലഭിച്ചതോടെയാണ്. അനുമതിയുള്ള ഏത് രാജ്യത്ത് നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുമെന്നായിരുന്നു വെനസ്വേലന്‍ ഇറക്കുമതി പുനഃരാരംഭിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിക്കൊണ്ടിരിക്കുന്ന നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശങ്ങളിലെ പ്രധാന ചർച്ചാ വിഷയവും ക്രൂഡ് ഓയിലാണ്. 17 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലേക്ക് എത്തുന്നതെങ്കില്‍ ഗയാനയിലേക്ക് 1996 ന് ശേഷമുള്ള ആദ്യ സന്ദർശനവുമാണ്. നിലവില്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് നൈജീരിയയും ഗയാനയുമെന്നതാണ് മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ നൈജീരിയ 2023-ൽ ഡാങ്കോട്ട് റിഫൈനറി കമ്മീഷൻ ചെയ്തതിനുശേഷമാണ് ഉൽപ്പാദനം വലിയ തോതില്‍ വർധിപ്പിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ വിശ്വസനീയമായ എണ്ണ വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദർശനം ഊന്നൽ നൽകുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ നൈജീരിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യ 1.53 ബില്യൺ ഡോളർ മൂല്യമുള്ള നൈജീരിയൻ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇതിലൂടെ ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയ ഏട്ടാം സ്ഥാനത്തെത്തി.
വരും വർഷങ്ങളില്‍ നൈജീരിയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കൂടുതല്‍ ശക്തമാക്കും. ഇന്ത്യൻ സ്ഥാപനങ്ങൾ നൈജീരിയയിൽ ശക്തമായ സാന്നിധ്യമായി മാറുന്നുണ്ട് എന്നതാണ് ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. 27 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ കമ്പനികള്‍ നൈജീരിയയില്‍ നടത്തിയത്. എയർടെൽ നൈജീരിയ, ബജാജ് ഓട്ടോ, ഗോദ്‌റെജ് ആഫ്രിക്ക എന്നിവയുൾപ്പെടെ 200-ലധികം ഇന്ത്യൻ കമ്പനികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.
ഇന്ത്യയുടെ ഊർജ വൈവിധ്യവൽക്കരണ നീക്കത്തില്‍ ഗയാനയ്ക്കുള്ള പങ്കും ചെറുതല്ല. 2019 ഡിസംബറിലാണ് ഗയാന എണ്ണ ഉൽപ്പാദനം ആരംഭിക്കുന്നതെങ്കില്‍ 2021-22 ൽ 148 മില്യൺ ഡോളറിൻ്റെ ഗയാനീസ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെ വിദേശ ഓപ്പറേറ്റിങ് വിഭാഗമായ ഒഎൻജിസി വിദേശ് ഗയാനയില്‍ ക്രൂഡ് ഓയില്‍ പര്യവേക്ഷണ മേഖലയില്‍ പ്രവർത്തിക്കുന്നു.
പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിരുന്നു. ബ്രസീല്‍ സന്ദർശിച്ച പെട്രോളിയം വകുപ്പ് മന്ത്രി തന്നെ വ്യാപാരം വർധിപ്പിക്കാനുള്ള ചർച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി തന്നെ സന്ദർശനം നടത്തുന്നതോടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കുന്നിലൂടെ റഷ്യ, ഇറാഖ്, സൗദി എന്നിവരുമായുള്ള ഇന്ത്യയുടെ വിലപേശല്‍ ശേഷി വർധിപ്പിക്കും. ന്യായമായ ഇടപാടുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറക്കാനും മറുവശത്ത് നൈജീരിയ, യുഎസ്, ബ്രസീല്‍ ഉള്‍പ്പെടേയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരം വർധിപ്പിക്കാനും സാധിക്കും.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications