വിദേശ നയത്തില്‍ വീണ്ടും മാറ്റങ്ങള്‍.... 3 ചൈനീസ് കമ്പനികള്‍, രാഹുലിന്റെ നിര്‍ദേശം, മറുപടി ഇങ്ങനെ
ദില്ലി: രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യ വിദേശ നിക്ഷേപ നയം മാറ്റാന്‍ തീരുമാനിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള കമ്പനികളെ പൂട്ടാനുള്ള നീക്കമായിരുന്നു ഇത്. ഇപ്പോഴിതാ രാഹുല്‍ തന്നെ സൂചിപ്പിച്ച പാതയില്‍ ചൈനയ്ക്കെതിരെ കൂടുതല്‍ നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നു. ചൈനീസ് ആപ്പുകളെ മുഴുവന്‍ ഇന്ത്യ.യില്‍ നിന്ന് കെട്ടുകെട്ടിക്കുകയാണ് ലക്ഷ്യം. മൂന്ന് പ്രമുഖ ആപ്പുകളെ അടച്ച് പൂട്ടാനാണ് ലക്ഷ്യം. സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് ഈ ആപ്പുകള്‍. അതേസമയം പ്രതിസന്ധിയിലായ രാജ്യങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ചൈന പറയുന്നു. എന്നാല്‍ ചൈനയുടെ നീക്കത്തിന് പിന്നില്‍ ഗുഢാലോചന ഉണ്ടെന്നാണ് ആരോപണം.

ചൈനയ്ക്ക് പണി
ചൈനയുടെ സൂം ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതിന് പുറമേ മൂന്ന് ആപ്പുകളെയും കൂടി നിരീക്ഷിക്കാനാണ് തീരുമാനം. ടിക്ക് ടോക്, ഹെലോ, ഷെയര്‍ ഇറ്റ്, ക്വായ് എന്നീ ആപ്പുകളെയാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. ഇവ ഇന്ത്യയില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. കൂടുതല്‍ പേരുടെ ഡാറ്റകള്‍ ചോര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.

രാഹുല്‍ പറഞ്ഞത്
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ കമ്പനികളില്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിലെ കോര്‍പ്പറേറ്റുകളെ തളര്‍ത്തിയെന്നും, ഇവരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് വളരെ ആകര്‍ഷകമായ സമയമായി മാറിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. മോദിസര്‍ക്കാര്‍ വിദേശ താല്പര്യങ്ങളെ നമ്മുടെ കമ്പനികളില്‍ ആധിപത്യം പുലര്‍ത്താന്‍ അനുവദിക്കരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൈനീസ് കമ്പനി എച്ച്ഡിഎഫ്സിയുടെ ഓഹരികള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ്.

വിദേശ നയം തിരുത്തി
രാഹുലിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ വിദേശ നയം തിരുത്തിയത്. പുതിയ നയമനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും ഉള്‍പ്പെടുത്തി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതെല്ലാം ഇന്ത്യയുടെ തന്ത്രപരമായ നീക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

ഇന്ത്യയുടെ കരുതല്‍
ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റാ കാര്യത്തില്‍ അതീവ ജാഗ്രത സര്‍ക്കാരിനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനീസ് സെര്‍വറുകളിലാണ് ഈ ആപ്പുകളിലെ ഡാറ്റ ശേഖരിച്ച് വെക്കുന്നത്. ഇതിലൂടെ എളുപ്പത്തില്‍ വിവരങ്ങള്‍ പുറത്തെത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യക്ക് ഡാറ്റാ പ്രൈവസി നിയമം ഇല്ല. എന്നാല്‍ വ്യക്തിപരമായ ഡാറ്റാ സംരക്ഷണ ബില്‍ ലോക്സഭയുടെ പരിഗണനയിലാണ്. ഇത് ഡാറ്റാ സംരക്ഷണത്തില്‍ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പാണ്. നേരത്തെ സൂം ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അമേരിക്കന്‍ ആപ്പാണ്.

ചൈന പറയുന്നു
ഈ അവസരത്തില്‍ ലോകരാജ്യങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ചൈന പറയുന്നു. എല്ലാ അര്‍ത്ഥത്തിലുമുള്ള സഹകരണമാണ് ലോകരാജ്യങ്ങളുമായി ആഗ്രഹിക്കുന്നത്. ഈ സമയത്ത് മോശം തീരുമാനങ്ങളെടുത്ത് ബന്ധം വഷളാക്കരുതെന്ന സൂചനയും ചൈന നല്‍കുന്നുണ്ട്. അതേസമയം ബ്രിട്ടനും ചൈനയ്ക്കും പുറമേ ഇന്ത്യയും വിദേശ നയത്തില്‍ പുതിയ നിലപാടെടുത്തത് ചൈനയെ ചൊടിപ്പിക്കുന്നുണ്ട്. അതിലുപരി ഭരണപക്ഷമായ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതും വലിയ നേട്ടമാണ്.

വിവരങ്ങള്‍ സുരക്ഷിതമോ?
ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ വളരെ പോപ്പുലറാണ്. ഭൂരിഭാഗം സ്്മാര്‍ട്ട് ഫോണുകളും ചൈനയില്‍ നിന്ന് തന്നെയാണ്. ഇവിടെ നിന്ന് ഡാറ്റകള്‍ ചോരാനുള്ള സാധ്യതകളാണ് ഇത് നല്‍കുന്നത്. ചൈനയുമായി അത്ര നല്ല ബന്ധമല്ല ഉള്ളതെന്നും ഇന്ത്യ സമ്മതിക്കുന്നു. അതേസമയം ഇപ്പോള്‍ നിയമം ഇല്ലാത്തത് കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്നതിന് ഇന്ത്യക്ക് തടസ്സമാണ്. 2017ല്‍ 42 മൊബൈല്‍ ആപ്പുകള്‍ ഇത്തരത്തില്‍ ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. വീ ചാറ്റും, യുസി ന്യൂസും, വരെ ഈ പട്ടികയിലുണ്ടായിരുന്നു.
-
ഇന്ത്യയിൽ വരാനിരിക്കുന്നത് വൻ ആരോഗ്യ ദുരന്തം! 12 കോടി കുട്ടികൾ അപകടത്തിൽ -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
എഴുത്ത് പരീക്ഷയില്ല; മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാന്‍ അവസരം -
കിഫ്ബിയിൽ 24 ഒഴിവുകൾ; 37500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ












Click it and Unblock the Notifications