കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വില പിടിച്ചു നിര്‍ത്താന്‍ സവാള കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ ഫെബ്രുവരി വരെ നീട്ടിയേക്കും

  • By S Swetha
Google Oneindia Malayalam News

മഞ്ചാര്‍: ആഭ്യന്തര വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ ഇന്ത്യ സവാള കയറ്റുമതിക്കുള്ള വിലക്ക് ഫെബ്രുവരി വരെ നീട്ടിയേക്കും. അപ്രതീക്ഷിത മഴ കാരണം വേനല്‍ക്കാലത്തേക്ക് വിതച്ച വിളകളുടെ വിളവെടുപ്പ് വൈകിയതോടെ സവാള വില ഉയര്‍ന്നതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് കാരണം. ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതിക്കാരായ ഇന്ത്യ മറ്റു രാജ്യങ്ങളില്‍ വില്‍പ്പന നിരോധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ വില ഉയര്‍ത്തും. മാത്രമല്ല നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലുള്ളവര്‍ ഇറക്കുമതിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.

നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ ഭൂചലനം: ദില്ലിയിലും ലഖ്നൊവിലും പ്രകമ്പനം, 5.3 തീവ്രത രേഖപ്പെടുത്തി!!നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ ഭൂചലനം: ദില്ലിയിലും ലഖ്നൊവിലും പ്രകമ്പനം, 5.3 തീവ്രത രേഖപ്പെടുത്തി!!

രാജ്യത്തിനകത്ത് വിതരണം നിലനിര്‍ത്തുന്നതിനായി സെപ്റ്റംബറില്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിട്ടും, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം ഉള്ളി വിതരണം പരിമിതപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും വലിയ ഉല്‍പാദനം നടത്തുന്ന മഹാരാഷ്ട്രയില്‍. ഈ മാസം ആദ്യം കിലോയ്ക്ക് 55 രൂപയായ ഉള്ളിക്ക് ഇപ്പോള്‍ 40 രൂപയാണ് വില. ദേശീയ ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

onion141-15692

ഉള്ളിയുടെ വില കുറഞ്ഞാല്‍ കയറ്റുമതി പുനസ്ഥാപിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നും ഇന്ത്യന്‍ ഉപഭോക്തൃകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ജനുവരിയോടെ വിതരണം മെച്ചപ്പെടും. ഇതോടെ ഉള്ളി വില കുറയും. കിലോയ്ക്ക് 20 രൂപ വരെ താഴേക്ക് വരാം. ആ സമയം കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നിരോധനത്തിന് ശേഷം ഏഷ്യയില്‍ ഉള്ളി വില കുതിച്ചുയരുകയാണ്. മ്യാന്‍മര്‍, ഈജിപ്ത്, തുര്‍ക്കി, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ സവാള ഇറക്കുമതി ചെയ്യുന്നത്. പ്രതിവര്‍ഷം 2 ദശലക്ഷം ടണ്ണിലധികം ഉള്ളി കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള നിരോധനം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയ്ക്കോ ഈജിപ്തിനോ ഇന്ത്യ വിതരണം ചെയ്യുന്ന അത്രയും സവാള നല്‍കാന്‍ ആകില്ലെന്നും അതിനാല്‍ ഇന്ത്യയുടെ തിരിച്ചു വരവിനായാണ് ഏഷ്യന്‍ വിപണി കാത്തിരിക്കുന്നതെന്നും മുംബൈ ആസ്ഥാനമായുള്ള ഒരു കയറ്റുമതിക്കാരന്‍ പറഞ്ഞു.

English summary
India may extend onion export ban to February to cap domestic prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X