കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തങ്ങള്‍, ലോക്ഡൗണ്‍ നട്ടെല്ലൊടിക്കും, 8 ലക്ഷം കോടി നഷ്ടം!

Google Oneindia Malayalam News

ദില്ലി: ലോകബാങ്കോ എഡിബിയോോ പ്രവചിച്ച പോലെയല്ല ഇന്ത്യ നേരിടാന്‍ ഒരുങ്ങുന്നത് സാമ്പത്തിക ദുരന്തങ്ങള്‍. അമേരിക്കയും യൂറോപ്പും പോലെയല്ല ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പതിന്മടങ്ങ് ശക്തമായിരിക്കും. ലോക്ഡൗണ്‍ കൊണ്ട് ഇന്ത്യ ലക്ഷം കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എല്ലാ ബിസിനസ് മേഖലയെയും ഇത് ബാധിക്കും.

അതേസമയം അഞ്ച് ലക്ഷത്തിലധികമാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അത്തരമൊരു സഹായം നല്‍കുക സാധ്യമല്ല. മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പല വിധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഇവയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യയുടെ വളര്‍ച്ച മാത്രമല്ല തൊഴിലില്ലായ്മ നിരക്കും വലിയ വീഴ്ച്ചയാണ് ഉണ്ടാക്കാന്‍ പോകുന്നത്.

ഇന്ത്യയിലെ ലോക്ഡൗണ്‍

ഇന്ത്യയിലെ ലോക്ഡൗണ്‍

ഇന്ത്യയുടെ 75 ശതമാനം മേഖലയും അടച്ചിടപ്പെട്ട അവസ്ഥയിലാണ്. വലിയ നേട്ടങ്ങള്‍ നല്‍കിയിരുന്ന സിനിമാ മേഖല പോലും പൂട്ടിക്കിടക്കുകയാണ്. 21 ദിവസത്തെ ലോക്ഡൗണ്‍ കൊണ്ട് എട്ട് ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായത്. ഈ പണം കൊണ്ട് വളരെയധികം മുന്നേറ്റം തൊഴില്‍ മേഖലയില്‍ അടക്കം ഇന്ത്യക്ക് സാധ്യമായിരുന്നു. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, അവശ്യ സാധനങ്ങള്‍, പബ്ലിക് സര്‍വീസുകള്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് വന്‍ ദുരന്തങ്ങളെയാണ്.

തികച്ചും തെറ്റായ സമയം

തികച്ചും തെറ്റായ സമയം

കൊറോണ വൈറസിനെ പോലുള്ള മഹാമാരി തെറ്റായ സമയത്താണ് നമ്മുടെ രാജ്യത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണി കരകയറുന്ന ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിന് മുകളില്‍ പോവുമായിരുന്നു. എന്നാല്‍ വാണിജ്യ മേഖല തകര്‍ന്നടിഞ്ഞതോടെ വളര്‍ച്ച വീണ്ടും രണ്ട് ശതമാനത്തിലേക്ക് വീഴാനാണ് സാധ്യത. ഇതില്‍ നിന്ന് ഇന്ത്യ പുരോഗമിക്കണമെങ്കില്‍ 2021 ആകും. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടം വരുമെന്ന് പോലും പ്രവചിക്കാനാവില്ല.

ജിഡിപി നഷ്ടം

ജിഡിപി നഷ്ടം

ലോകബാങ്ക് നേരത്തെ വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്ന് പ്രവചിച്ചിരുന്നു. ഇന്ത്യന്‍ വിപണിക്ക് ഓരോ ദിവസവും 4.64 മില്യണാണ് നഷ്ടം വരിക. ഏകദേശം 35000 കോടി രൂപയോളം ഒരു ദിവസം നഷ്ടമാവുമെന്ന് ചുരുക്കം. 21 ദിവസം കൊണ്ട് 98 മില്യണ്‍ ഡോളറാണ് ജിഡിപിയില്‍ നഷ്ടം വരിക. അതായത് 7.5 ലക്ഷം കോടി. ആഗോള വിപണി നേരിടുന്ന സമാന തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്നതെങ്കിലും ജനസംഖ്യാ വര്‍ധന ഇന്ത്യയുടെ എല്ലാ വളര്‍ച്ചാ സങ്കല്‍പ്പങ്ങളെയും പിന്നോട്ട് നയിക്കുന്നതാണ്.

ഇനിയും പിന്നോട്ട്

ഇനിയും പിന്നോട്ട്

ഇന്ത്യ ദരിദ്ര രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യങ്ങളിലേക്ക് പോകാനുള്ള സാധ്യത മുന്നിലുണ്ട്. ഏപ്രില്‍ 15 മുതല്‍ ലോക്ഡൗണ്‍ നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍ ഈ കാലയളവില്‍ രോഗ വ്യാപ്തി കുറഞ്ഞാല്‍ തിരിച്ചുവരാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിക്കും. ഇന്ത്യയില്‍ ഹോട്ടലുകള്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ എന്നിവയെ രൂക്ഷമായി പ്രതിസന്ധി ബാധിക്കും. അതേസമയം ഗതാഗത തടസ്സമുള്ളതിനാല്‍ ഇന്ത്യ 35200 കോടിയാണ് നഷ്ടപ്പെടുത്തുന്നത്. അതായത് ഒരു ട്രക്കിന് ദിവസേന 2200 രൂപ വീതം നഷ്ടമാകും.

ഭയക്കേണ്ട സാഹചര്യം

ഭയക്കേണ്ട സാഹചര്യം

ഇന്ത്യയില്‍ 90 ശതതമാനം ട്രക്കുകളും ഇപ്പോള്‍ ഓടുന്നില്ല. ഒരു കോടി ട്രക്കുകള്‍ രാജ്യത്തുണ്ട്. ഇനി ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ രണ്ട് മൂന്ന് മാസമാവും പഴയ സ്ഥിതിയിലെത്താന്‍. കാരണം ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ ഈ പ്രതിസന്ധി ശക്തമായി ബാധിക്കും. ദേശീയ റിയല്‍ എസ്റ്റേറ്റ് കൗണ്‍സില്‍ പറയുന്നത് ഒരു ലക്ഷം കോടിയുടെ നഷ്ടമാണ്. ചെറുകിട വ്യാപാര മേഖലയില്‍ 30 മില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ചെറുകിട ഇടത്തരം മേഖലകളില്‍ 45 കോടി തൊഴിലാളികളാണ് ഉള്ളത്. ഇവര്‍ മാസം 70 ബില്യണോളം യുഎസ് ഡോളറിന്റെ ബിസിനസാണ് ഉണഅടാക്കുന്നത്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
നഷ്ടം കനക്കും

നഷ്ടം കനക്കും

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴെ പോകുമെന്ന് നേരത്തെ ലോകബാങ്ക് തന്നെ പറഞ്ഞതാണ്. 1.5 ശമതാനം മുതല്‍ 2.8 ശതമാനം വരെയായിരിക്കും വളര്‍ച്ച. 1991ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. എഡിബി പറഞ്ഞത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലേക്ക് വീഴുമെന്നാണ്്. ഫിച്ച് റേറ്റിംഗ്‌സ് ഇത് രണ്ട് ശതമാനമാണ് പറയുന്നത്. ഇന്ത്യയില്‍ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപോകുന്നത്. ഇത് ദരിദ്ര സംസ്ഥാനങ്ങളെയും വികസ്വര സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിക്കും.

English summary
india may face economic consequences because of lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X