കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ നിനോ ഇഫക്ട്; കാലവര്‍ഷത്തെ ഓര്‍ത്ത് ഇന്ത്യയ്ക്ക് കരയേണ്ടി വരും, 2017ല്‍ കാത്തിരിക്കുന്നത്

ആഗോള കാലവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോയുടെ ഫലമായി 2017 കാലവര്‍ഷത്തില്‍ ആശങ്ക. എന്നാല്‍ വിള ഉത്പാദനത്തില്‍ കാര്യമായ ആഘാതം സൃഷ്ടിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് നോമുറോ...

  • By Akhila
Google Oneindia Malayalam News

ദില്ലി; ആഗോള കാലവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോയുടെ ഫലമായി 2017 കാലവര്‍ഷത്തില്‍ ആശങ്ക. എന്നാല്‍ വിള ഉത്പാദനത്തില്‍ കാര്യമായ ആഘാതം സൃഷ്ടിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് നോമുറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ടുകളാണ് എല്‍ നിനോ 2017ല്‍ രൂപപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.

എബിഎം സര്‍വ്വേ അനുസരിച്ച് എല്‍ നിനോ 2017 ജൂലൈയോടെ എത്തി ചേരും. മൊത്തത്തില്‍ സാധരണ കാലവര്‍ഷത്തിന്റെ താഴെ അല്ലെങ്കില്‍ സാധരണ വര്‍ഷത്തേക്കാള്‍ മുകളിലായിരിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് ഭക്ഷ്യ ഉത്പന്നങ്ങളെയായിരിക്കുമെന്ന് നോമുറ ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൊനാല്‍ വര്‍മ്മ തന്റെ ഗവേഷക കുറുപ്പില്‍ പറഞ്ഞു.

mansoon

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്രാന്തരീക്ഷങ്ങള്‍ക്ക് മുകളില്‍ സ്വതവേയുള്ള ബന്ധം മാറുന്നതുക്കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ. കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോള തലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയുള്ള പ്രതിഭാസമാണിത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഞ്ച് വര്‍ഷം മാത്രമാണ് സാധരണ കാലവര്‍ഷം ഉണ്ടായത്. 1987, 1991, 1994, 2002, 2015 വര്‍ഷങ്ങളിലാണ് സാധാരണ കാലവര്‍ഷം അനുഭവപ്പെട്ടത്.

ജൂലൈയില്‍ എത്തുന്നതോടെ ഭക്ഷ്യോത്പാദനം പൂര്‍ത്തിയാകാത്തതോടെ ഭക്ഷ്യോത്പാദനരംഗത്തെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. ആഗസ്റ്റ് മാസത്തോടെയാണ് എല്‍ നിനോ എത്തുന്നതെങ്കില്‍ ഭക്ഷ്യോത്പാദനത്തെ മോശമായി ബാധിക്കാന്‍ ഇടയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധരണയായി ഇന്ത്യയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യതയുള്ളത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്.

English summary
India may face weak monsoon under El Nino effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X